വാക്കുകൾ പരക്കട്ടെ എന്ന പ്രമേയത്തില്‍ ഷാർജ എക്സപോ സെന്‍ററില്‍ ആരംഭിച്ച രാജ്യാന്തര പുസ്തകമേളയുടെ 41–ാം എഡിഷന്‍ യുഎഇ സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. നിറസദസ്സിനെ സ്വഗതം ചെയ്ത ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ഭാഷയ്ക്കും സംസ്കാരത്തിനും പുസ്തകമേള നല്‍കുന്ന സംഭാവനകളെ അനുസ്മരിച്ചു.
അറബിക് ഭാഷയുടെ ചരിത്രം മനസ്സിലാക്കുന്നതിനും ഗവേഷണത്തിനും മുതല്‍കൂട്ടാകുന്ന അറബിക് ഭാഷ നിഘണ്ടു മേളയുടെ സംഭാവനയാണെന്ന് ശൈഖ് സുൽത്താൻ സൂചിപ്പിച്ചു. ലോകമെങ്ങുമുളള പ്രമുഖര്‍ വന്നെത്തുന്ന ഇടം എന്ന നിലയിലും മേള പ്രശംസനീയമാണ്.മഹത്തായ സാംസ്കാരി പരിപാടിയില്‍ പങ്കെടുക്കാന്‍
എമിറേറ്റിലുളളരോട് ഭരണാധാകാരി ആഹ്വാനം ചെയ്തു.
പന്ത്രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന അന്താരാഷ്ട്ര പുസ്തക മേളയില്‍ 200 ലേറെ സാംസാകാരിക പരിപാടികൾ സംഘടിപ്പിക്കപ്പെടുന്നുണ്ട്. വിവിധ ഭാഷകളിലായി അയ്യായിരത്തിലേറെ പുസ്തകങ്ങളുടെ പ്രകാശനം നടക്കും. 95 രാജ്യങ്ങളില്‍ നിന്ന് 2213 പ്രസാധകരാണ് മേളയിലുളളത്. ഇറ്റലിയാണ് ഇക്കൊല്ലത്തെ അതിഥി രാജ്യം.
മലയാളികൾക്കും അഭിമാന നേട്ടം സമ്മാനിക്കുന്നതാണ് മേള. മുന്നൂറിലധികം മലയാള പുസ്തകങ്ങൾ മേളയില്‍ പ്രകാശനം ചെയ്യും. എഴുത്തുകാര്‍. സാംസ്കാരിക പ്രമുഖര്‍. ചലചിത്ര പ്രവര്‍ത്തകര്‍, വിശ്വസാഹിത്യകാരന്‍മാര്‍ തുടങ്ങി പ്രമുഖരുടെ അപൂര്‍വ്വ സംഗമം മേളയെ വെത്യസ്തമാക്കും. പതിനഞ്ച് ലക്ഷത്തിലധികം പുസ്തകങ്ങളാണ് വിവിധ സ്റ്റാളുകളിലായി പരിചയപ്പെടുത്തുന്നത്.