41-മത് ഷാർജ അന്താരാഷ്ട്ര പുസ്‌തകമേളയക്ക് കൊടിയുയരുന്നു. നവംബർ രണ്ട് ബുധനാഴ്ച മുതൽ 13 വരെ ഷാർജ എക്സപോ സെന്ററിലാണ് മേള. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള രണ്ടായിരത്തിലധികം പ്രസാധകര്‍ മേളയില്‍ പങ്കെടുക്കും.
`വാക്ക് പ്രചരിപ്പിക്കുക’ എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് ഇത്തവണ പുസ്‌തകോത്സവം നടക്കുന്നത്. പുസ്തക പ്രേമികൾക്ക് 15 ലക്ഷത്തിലധികം പുസ്തകങ്ങൾ പരിചയപ്പെടാനും വാങ്ങാനുമുളള അവസരമാണ് ഒരുങ്ങുന്നത്. 2,213 പ്രസാധകരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ഷാർജ ബുക്ക് അതോറിറ്റി അറിയിച്ചു. 57 രാജ്യങ്ങളിൽ നിന്നായി 129 വിശിഷ്ട അതിഥികളും എത്തിച്ചേരും. അറബ് ലോകത്തുനിന്ന് 1298 പ്രസാധകര്‍ പങ്കെടുക്കുന്നുണ്ട്.
ഇന്ത്യയിൽ നിന്ന് മാത്രം 112 പ്രസാധകരാണ് ഇത്തവണ എത്തുന്നത്. ഇതിൽ ഭൂരിഭാഗവും മലയാളത്തിൽ നിന്നാണ്. മലയാളത്തിൽ നിന്ന് മുന്നൂറിലേറെ പുസ്തകങ്ങൾ ഇത്തവണ മേളയിൽ പ്രകാശനം ചെയ്യും. പ്രഭാഷകൻ സുനിൽ പി ഇളയിടം, എഴുത്തുകാരായ സി വി ബാലകൃഷ്‌ണൻ, ശിഹാബുദ്ദീൻ പൊയ്ത്തും കടവ്, നടൻ ജയസൂര്യ, സംവിധായകൻ പ്രിജേഷ് സെൻതുടങ്ങി നിരവധി പ്രമുഖരും മേളയിലെത്തും. മേള നവംബര്‍ 13ന് കൊടിയിറങ്ങും.