ഇൻ്റർസിറ്റി ഇലക്ട്രിക് ബസുകളുടെ ആദ്യഘട്ട പ്രവർത്തനം പ്രഖ്യാപിച്ച് ഷാർജ റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (എസ്ആർടിഎ). കാലാവസ്ഥാ ന്യൂട്രാലിറ്റി 2050 സംരംഭത്തെ പിന്തുണയ്ക്കാനുള്ള എമിറേറ്റിൻ്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഇൻ്റർസിറ്റി ഇലക്ട്രിക് ബസുകൾ ആരംഭിക്കുന്നത്.
3 ഇൻ്റർസിറ്റി ലൈനുകളിലായി 10 ബസുകളാണ് സർവ്വീസ് നടത്തുക. ഹരിത പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും പാരിസ്ഥിതിക സുസ്ഥിരത കൈവരിക്കുന്നതിനുമാണ് ഇതുവഴി ഷാർജ ലക്ഷ്യമിടുന്നതെന്ന് ആർടിഎ അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം അബുദാബിയിൽ ഇലക്ട്രിക്, ഹൈഡ്രജൻ വാഹനങ്ങൾ ഉൾപ്പെടുന്ന ഗ്രീൻ ബസുകൾ പുറത്തിറക്കിയിരുന്നു. ഫോസിൽ ഇന്ധന ബസുകളിൽ നിന്ന് വ്യത്യസ്തമായി ഹൈഡ്രജൻ, ഇലക്ട്രിക് വാഹനങ്ങൾ അന്തരീക്ഷത്തിൽ ദോഷകരമായ മലിനീകരണം ഉണ്ടാക്കുന്നില്ല.