2023ൽ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 1,46,201 ഡ്രൈവർമാരിൽ നിന്ന് ഷാർജ പോലീസ് പിഴ ചുമത്തിയതായി റിപ്പോർട്ട്. ഗൾഫ് ന്യൂസാണ് ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാഹനങ്ങൾ കൂട്ടിയിടിക്കുമ്പോൾ ഉണ്ടാകുന്ന അപകടത്തിൽ നിന്ന് യാത്രക്കാരെ ഒരുപരിധിവരെയെങ്കിലും സുരക്ഷിതമാക്കുന്ന സീറ്റ് ബെൽറ്റിന്റെ പ്രാധാന്യത്തെപ്പറ്റി ഫോഴ്സിൻ്റെ ട്രാഫിക് ആൻഡ് പട്രോൾസ് ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ കേണൽ മുഹമ്മദ് അലയ് അൽ നഖ്ബി വിശദീകരിച്ചു.
“സീറ്റ് ബെൽറ്റ് ഇടാതെ വാഹനമോടിച്ചതിന് പിന്നാലെ എമിറേറ്റിലുടനീളം വിവിധ രാജ്യക്കാരും പ്രായക്കാരുമായവർക്ക് ഗുരുതരമായ പരിക്കുകൾ ഉണ്ടായെന്നും ” അദ്ദേഹം പറഞ്ഞു. “സീറ്റ് ബെൽറ്റ് ധരിക്കുന്നത് പ്രധാനമാണെന്നും, അത് അപകടത്തിൽ നിന്ന് 70 ശതമാനം പരിക്കുകൾ കുറയ്ക്കുന്നുവെന്നും,” കേണൽ അൽ നഖ്ബി പറഞ്ഞു.
അതേസമയം സീറ്റ് ബെൽറ്റ് ധരിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായി ഷാർജ പോലീസിൻ്റെ മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് വിഭാഗം നിരവധി കാമ്പെയ്നുകൾ ആരംഭിച്ചിട്ടുണ്ട്. സീറ്റ് ബെൽറ്റ് ധരിക്കാത്ത ഡ്രൈവറെയും മുൻ സീറ്റിലിരുന്ന യാത്രക്കാരനെയും പിടികൂടാൻ ഷാർജയിലെ സ്പീഡ് റഡാറുകളും ക്യാമറ ഉപകരണങ്ങളും സജീവമാക്കിയതായി ഷാർജ പോലീസ് പറഞ്ഞു.
ഫെഡറൽ ട്രാഫിക് നിയമം നമ്പർ 178, ആർട്ടിക്കിൾ 51 ലെ ഭേദഗതികൾ അനുസരിച്ച്, കാറിലുള്ള ഓരോ വ്യക്തിയും സീറ്റ് ബെൽറ്റ് ധരിക്കണം. “വാഹനത്തിലുള്ള ആരെങ്കിലും സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നാൽ, ഡ്രൈവർക്ക് 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിൻ്റുകളും അടയ്ക്കേണ്ടി വരും,”