വ്യക്തികളുടെ ലൈംഗിക ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവരെ കുറിച്ച് അറിയിക്കാൻ പുതിയ സജ്ജീകരണവുമായി കേരള പോലീസ്. ഇനി മുതൽ ഇത്തരം സാമ്പത്തിക കുറ്റകൃത്യങ്ങളറിയിക്കാൻ വാട്സ്അപ്പ് നമ്പറുമായി പൊലീസ്. 94 97 98 09 00 എന്ന നമ്പരിൽ പരാതികൾ അറിയിക്കാം.
മോർഫിങ്, ബ്ലാക്ക് മെയിലിങ് മുതലായ കുറ്റകൃത്യങ്ങളും ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളും ഈ വാട്ട്സാപ്പ് നമ്പറിൽ അറിയിക്കാവുന്നതാണ്. ടെക്സ്റ്റ്, ഫോട്ടോ, വിഡിയോ, ശബ്ദസന്ദേശം എന്നീ മാർഗ്ഗങ്ങളിലൂടെ പരാതി നൽകാനുള്ള സൗകര്യമുണ്ട്. ഈ സംവിധാനം 24 മണിക്കൂറും പ്രവർത്തിക്കും. എന്നാൽ നേരിട്ടു വിളിക്കാനാവില്ല. ആവശ്യമുള്ള പക്ഷം പരാതിക്കാരെ തിരികെവിളിച്ച് വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും. പൊലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.