ബലിപെരുന്നാളിനോടനുബന്ധിച്ച് അബുദാബിയിൽ സുരക്ഷ കർശനമാക്കി

Date:

Share post:

ബലിപെരുന്നാളിനോടനുബന്ധിച്ച് അബുദാബിയിൽ സുരക്ഷ കർശനമാക്കി അധികൃതർ. അബുദാബിയിൽ റോഡ് സുരക്ഷയും സമൂഹ സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അബുദാബി പൊലീസ് വിവിധ പദ്ധതികളാവിഷ്കരിച്ചത്. ഇടവഴികളിലും പ്രധാന പാതകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പെരുന്നാളിനോടനുബന്ധിച്ച് തിരക്ക് കൂടുന്നത് കണക്കിലെടുത്ത് ഈ മേഖലകളിൽ പൊലീസ് സാന്നിധ്യം വർധിപ്പിക്കാനും പട്രോളിങ് കർശനമാക്കാനുമാണ് പൊലീസിന്റെ നീക്കം.

വാണിജ്യകേന്ദ്രങ്ങൾ, മാർക്കറ്റുകൾ, ഉദ്യാനങ്ങൾ, പാർക്കുകൾ തുടങ്ങിയ സ്ഥലങ്ങളിലും പൊലീസ് പരിശോധന കർശനമാക്കും. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാവരും ഗതാഗതനിയമങ്ങൾ പാലിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ആഘോഷങ്ങളുടെ ഭാ​ഗമായി പടക്കങ്ങൾ വിൽക്കുകയോ കൈകാര്യം ചെയ്യുകയോ ചെയ്യരുതെന്നും നിർദേശമുണ്ട്.

അപകടകരമായ രീതിയിൽ വാഹനമോടിക്കരുതെന്നും ഡ്രൈനിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നും ഗതാഗതനിയമങ്ങൾ കർശനമായി പാലിക്കണമെന്നും അബുദാബി പോലീസ് പൊതുജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ 999 എന്ന നമ്പറിൽ കൺട്രോൾ സെന്ററുമായും ബന്ധപ്പെടാൻ സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഇനി ശരണംവിളിയുടെ നാളുകൾ; മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമല നട തുറന്നു. നാളെ മുതൽ ഭക്തർക്ക് ദർശനത്തിനായി പ്രവേശനം ലഭിക്കും. മേൽശാന്തി പി.എൻ മഹേഷ് പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു....

നിയമലംഘനം; 24 മണിക്കൂറിനുള്ളിൽ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

24 മണിക്കൂറിനുള്ളിൽ നിയമലംഘനം നടത്തിയ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. അൽ ഖവാനീജ് ഏരിയയിൽ അനധികൃതമായി വാഹന പരിഷ്‌കരണങ്ങൾ നടത്തുകയും വലിയ ശബ്ദത്തിൽ...

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ എഴുത്തുകാരും കവികളും

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളും എത്തും. സമാപന വാരാന്ത്യത്തിലാണ് മലയാള സാഹിത്യത്തേക്കുറിച്ചും എഴുത്തുകളേക്കുറിച്ചും സംവദിക്കാൻ പുസ്തക മേളയിൽ...

ഷാർജ പുസ്തകമേള അവസാന ദിവസങ്ങളിലേക്ക്; ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ബോട്ട് സർവ്വീസും

ഷാർജയിൽ മുന്നേറുന്ന 43-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്നവർക്ക് സൗജന്യ ബോട്ട് സവാരി ആസ്വാദിക്കാനും അവസരം. എക്സ്പോ സെൻ്ററിലേക്ക് എത്തുന്നവർക്കുവേണ്ടിയാണ് ബുക്ക് അതോറിറ്റ് സൌജന്യ ബോട്ട്...