മധ്യവേനലവധിക്ക് ശേഷം ദുബായിലെ സ്വകാര്യ സ്കൂളുകൾ തുറക്കുന്നു. 2023-24 സ്കൂള്‍ അധ്യയന വര്‍ഷത്തിന് ഈ മാസം 28ന് തുടക്കമാകും. ദുബായ് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
ദുബായിലെ എല്ലാ സ്വകാര്യ സ്കൂളുകൾക്കും സ്റ്റാൻഡേർഡ് അക്കാദമിക് കലണ്ടർ അനുസരിച്ച് ഉത്തരവ് നിർബന്ധമാക്കിയിട്ടുണ്ട്. സാധാരണയായി സെപ്തംബര്‍ മാസത്തിലാണ് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതെങ്കിലും ഇക്കുറി ആഗസ്റ്റ് അവസാനത്തേക്ക് തീരുമാനിക്കുകയായിരുന്നു.
പിന്നീട് ഡിസംബര്‍ 11-ന് ശീതകാല അവധിക്കായി സ്കൂളുകൾ അടക്കും. തുടര്‍ന്ന് 2024 പുതുവര്‍ഷത്തില്‍ ജനുവരി 2 മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കുകയും ചെയ്യും. 2024 മാര്‍ച്ച് 25 മുതലായിരിക്കും അടുത്ത വസന്തകാലവധി എത്തുക. ഏപ്രില്‍ 15-ക്ലാസുകൾ പുനരാരംഭിക്കുകയും ചെയ്യുമെന്ന ദുബായ് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി പുറത്തിറക്കിയ കലണ്ടർ വ്യക്തമാക്കുന്നു.
അധ്യയന വർഷം 2024 ജൂൺ 28-ന് മുമ്പ് അവസാനിക്കരുതെന്നും ഏപ്രിലിൽ അധ്യയന വർഷം ആരംഭിക്കുന്ന സ്കൂളുകളിൽ 2023-2024 സെഷനിൽ അൽപ്പം വ്യത്യസ്തമായ സമയ ക്രമമായിരിക്കുമെന്നും അതോറിറ്റി അറിയിച്ചു.