സ്കൂൾ ഫീസാണ് പ്രധാനം; നിലവാരം നോക്കുന്നവരുടെ എണ്ണം കുറവ്

Date:

Share post:

കുട്ടികളുടെ വിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍ രക്ഷിതാക്കളുടെ പ്രധാന ആശങ്ക ഫീസ് തന്നെയെന്ന് അഭിപ്രായ സര്‍വ്വേ. സ്കൂളുകൾ തെരഞ്ഞെടുക്കുന്നതിന്‍റെ പ്രധാന മാനദണ്ഡമായി കൂടുതല്‍ ആളുകളും പരിഗണിക്കുന്നത് ഫീസ് തന്നെ. പഠന നിലവാരം അനുസരിച്ച് സ്കൂളുകൾ തെരഞ്ഞെടുക്കുന്നവരുടെ എണ്ണം കുറവെന്നും അദുദാബി എമിറേറ്റ്സ് കേന്ദ്രീകരിച്ച് നടന്ന സര്‍വ്വേ സൂചിപ്പിക്കുന്നു.

ഫീസിന് പുറമെ സ്കൂളിലേക്കുളള ദൂരവും പ്രധാന ഘടമാണ്. 56 ശതമാനം ആളുകൾ കുറഞ്ഞ ഫീസ് പരിഗണിച്ചാണ് കുട്ടികൾക്ക് അഡ്മിഷന്‍ സംഘടിപ്പിക്കുന്നത്. ട്യൂഷന്‍ ഫീസ്, സ്കൂൾ ബസ് ഫീസ്, യൂണിഫോം, പുസ്തകങ്ങൾ തുടങ്ങി വരുമാനത്തിന്റെ നല്ലൊരുപങ്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മാറ്റി വയ്ക്കേണ്ടി വരുന്നെന്നും രക്ഷിതാക്കൾ പറയുന്നു.

പഠന നിലവാരം അനുസരിച്ച് സ്കൂളുകൾ തെരഞ്ഞെടുക്കുന്നവരുടെ എണ്ണം വെറും 13 ശതമാനം മാത്രമാണ്. ആകെ 225 സ്കൂളുകളാണ് എമിറേറ്റ്സിലുളളത്. ഇതില്‍ പതിനായിരത്തില്‍ താ‍ഴെ ഫീസ് ഈടാക്കുന്ന 58 സ്കൂളുകൾ മാത്രമാണുളളത്. പതിനായിരത്തിനും ഇരുപതിനായിരത്തിനും മധ്യേ ഫീസ് ഈടാക്കുന്ന 54 സ്കൂളുകളുമുണ്ട്. നാല്‍പ്പതിനായിരം വരെ ഫീസ് ഈടാക്കുന്ന 31 സ്കൂളുകളുമുണ്ട്. സ്വകാര്യ സ്കൂളുകളില്‍ ഫീസ് ഘടന വെത്യസ്ത്യവുമാണ്.

ബ്രിട്ടീഷ് സിലബസ് പിന്തുടരുന്ന സ്കൂ‍ളുകളിലാണ് നിരക്ക് കൂടുതല്‍.. വര്‍ഷം 96,333 ദിര്‍ഹം ഫീസ് വാങ്ങുന്ന ബ്രിട്ടീഷ് സ്കൂളാണ് ഇക്കാര്യത്തില്‍ മുന്നില്‍. അതേ സമയം ഇന്ത്യന്‍ സ്കൂളുകളില്‍ അയ്യായിരം ദിര്‍ഹം മുതല്‍ ഇരുപത്തയ്യായിരം വരെയാണ് ഫീസ് ഈടാക്കുന്നത്. ഫിലിപ്പിയന്‍സ് , പാകിസ്ഥാന്‍, ബംഗ്ളാദേശ് സ്കൂളുകളിലും ഫീസ് നിരക്ക് കുറവാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘യുഎഇ ഭരണാധികാരികളുടെ സാമ്പത്തിക കാഴ്ചപ്പാടുകൾ പ്രശംസനീയം’; തമിഴ്നാട് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ

യുഎഇ ഭരണാധികാരികളുടെ വികസന കാഴ്ചപ്പാടുകളെ പ്രശംസിച്ച് തമിഴ്നാട് ഐടി, ഡിജിറ്റൽ സേവന വകുപ്പ് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ. സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നതിലും അവ...

‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ്' എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ...

‘ഉരുക്കൊന്നുമല്ല, മഹാ പാവമാ’; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നടനും സംവിധായകനും നിർമ്മാതാവും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമൊക്കെയായി സിനിമയുടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. പൊതുവിഷയങ്ങളിൽ...

മുഹമ്മദ് ഷമി കളത്തിലേയ്ക്ക് തിരിച്ചെത്തുന്നു; രഞ്ജി ട്രോഫിയിൽ ബംഗാളിന് വേണ്ടി ഇറങ്ങും

പരുക്കുമൂലം ഒരു വർഷത്തോളം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന പേസർ മുഹമ്മദ് ഷമി തിരിച്ചെത്തുന്നു. ഇൻഡോറിൽ ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ ബംഗാളിന് വേണ്ടിയാണ്...