സൗദി മന്ത്രിസഭയുടെ ആദ്യ വനിതാ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി ഷിഹാന അൽ അസ്സാസിനെ നിയമിച്ചു. ഉത്തരവ് സൗദി ഭരണാധികാരി സൽമാൻ രാജാവിന്‍റേത്. സൗദിയില്‍ ഒരു വനിത ഈ പദവിയിലേക്ക് വരുന്നത് ഇാതാദ്യം. രാജ്യത്തെ സ്ത്രീ ശാക്തീകരണ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.
നാല് വര്‍ഷമായി സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് ഓഫ് ഡയറക്ടേഴ്‌സിന്റെ സെക്രട്ടറി ജനറ എന്ന നിലയിലും ജനറൽ കൗൺസൽ എന്നീ നിലയും പ്രവർത്തിച്ച് വരികയാണ് ഷിഹാന അൽ അസ്സാസ്. 2017ൽ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ലീഗൽ വിഭാഗത്തിൽ ട്രാൻസാക്ഷൻസ് ഹെഡ്ഡായാണ് ഷിഹാന ജോലിയിൽ പ്രവേശിച്ചത്.
സൗദിയിലെ പ്രമുഖ അഭിഭാഷക കൂടിയാണ് ഷിഹാന. ബ്രിട്ടനിലെ ദുർഹം സർവകലാശാലയിൽ നിന്നാണ് നിയമത്തിൽ ഓണേഴ്‌സ് ബഹുമതിയോടെ ബിരുദം കരസ്ഥമാക്കിയത്. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിൽ വരുന്നതിന് മുമ്പ് ഒൻപത് വർഷത്തോളം വിവിധ അന്താരാഷ്ട്ര നിയമ സ്ഥാപനങ്ങളിൽ പ്രവർത്തിച്ച പരിചസമ്പത്തുണ്ട്. ന്യുയോർക്ക് സുപ്രിം കോടതിയിലും അമേരിക്കൻ നീതിന്യായ മന്ത്രാലയത്തിലും അഭിഭാഷക ലൈസൻസും ഷിഹാന അൽ അസ്സാസിന്‍റെ അപൂര്‍വ്വ നേട്ടമാണ്.
സൗദി സ്വദേശികൾക്കിടയില്‍ വലിയ സ്വാധീനമുള്ള വ്യക്തിത്വത്തിന് ഉടമയായ അൽ അസ്സാസ്. 2016ൽ ദി ഡീലർ മെയ്ക്കർ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2020ൽ ഫോബ്‌സ് മാഗസിന്‍ മിഡിൽ ഈസ്റ്റിലെ ഏറ്റവും ശക്തരായ 100 വനിതളെ തെരഞ്ഞെടുത്തപ്പോഴും ഷിഹാന ഇടം പിടിച്ചിരുന്നു.