ഹജ്ജ് തീർത്ഥാടകരുടെ മടക്ക സർവ്വീസുകൾ പൂർത്തിയാക്കിയതായി സൗദി ദേശീയ വിമാന കമ്പനിയായ സൗദിയ അറിയിച്ചു. അവസാന മടക്ക സർവ്വീസ് മദീനയിൽ നിന്ന് ഇന്തൊനേഷ്യയിലേക്കായിരുന്നു നടത്തിയത്. 465 ഹജ്ജ് തീർത്ഥാടകരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
അവസാന ഹജ്ജ് സംഘത്തിലെ ആളുകൾക്ക് സൗദിയ ഗ്രൗണ്ട് ഓപ്പറേഷൻസ് വിഭാഗം വൈസ് പ്രസിഡന്റ് മുഹമ്മദ് ബാകദയുടെ നേതൃത്വത്തിൽ ഉപഹാരങ്ങൾ നൽകി. 6 ലക്ഷത്തിലധികം ഹാജിമാർക്കാണ് സൗദിയ ഈ സീസണിൽ യാത്രാ സൗകര്യം ഒരുക്കിയത്. ലോകത്തിലെ നൂറിലേറെ വിമാനത്താവളങ്ങളിൽ നിന്ന് സൗദിയ ഹജ്ജ് സർവീസുകൾ നടത്തിയിരുന്നു.