സൗദി അറേബ്യയിൽ ഫഹ്‌സുദ്ദൗരി എന്ന പേരിൽ അറിയപ്പെടുന്ന വാഹന പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണം മൂന്നിരട്ടിയായി ഉയർത്താൻ ലക്ഷ്യമിട്ട് സൗദി സ്റ്റാൻഡേർഡ്‌സ്, മെട്രോളജി ആന്റ് ക്വാളിറ്റി ഓർഗനൈസേഷൻ. ഇതിനായി സ്വകാര്യ കമ്പനികൾക്ക് ലൈസൻസുകൾ അനുവദിച്ചു. ഇതോടെ വിവിധ പ്രവിശ്യകളിലായി 113 വാഹന പരിശോധനാ കേന്ദ്രങ്ങിൽ സേവനം ലഭ്യമാകും.
വാഹന പരിശോധനാ കേന്ദ്രങ്ങളുടെ ചുമതല സൗദി സ്റ്റാൻഡേർഡ്‌സ്, മെട്രോളജി ആന്റ് ക്വാളിറ്റി ഓർഗനൈസേഷനിലേക്ക് മാറ്റിയ ശേഷം 53 സ്ഥലങ്ങളിൽ വാഹന പരിശോധനാ കേന്ദ്രങ്ങൾ നടത്താൻ ലൈസൻസുകൾ അനുവദിച്ചിരുന്നു. നിലവിൽ 33 സെന്ററുകളാണുള്ളത്. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.
വാഹന പരിശോധനാ രംഗത്ത് സ്വകാര്യ മേഖലയുടെ പങ്ക് വർധിപ്പിക്കാനും മത്സരം ശക്തമാക്കാനും പദ്ധതി സഹായിക്കും.കഴിഞ്ഞ വർഷം ജൂൺ ആറു മുതൽ ഇതിനായി അപേക്ഷകൾ സ്വീകരിച്ചിരുന്നു.ഇതിനകം 34 കമ്പനികൾ അപേക്ഷകൾ സമർപ്പിച്ചു. ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്.