സൈബർ കുറ്റകൃത്യങ്ങൾ തടയൽ, 24 മണിക്കൂർ നിരീക്ഷണം ശക്തമാക്കി സൗദി

Date:

Share post:

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളോ ടിക് ടോക് പോലുള്ള ആപ്പുകളും ദു​രു​പ​യോ​ഗം ചെ​യ്ത് ആ​ളു​ക​ളെ വ​ഞ്ചി​ക്കു​ന്ന സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ സൗ​ദി പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ൻ 24 മ​ണി​ക്കൂ​റും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​ന്നു. സൈ​ബ​ർ വി​ദ​ഗ്ധ​ർ ഉ​ൾ​ക്കൊ​ള്ളു​ന്ന വിദഗ്ധ സം​ഘം സ​മൂ​ഹ​മാ​ധ്യ​മ ഇ​ട​പാ​ടു​ക​ൾ നി​രീ​ക്ഷി​ക്കുമെന്നും സൗദി പബ്ലിക് പ്രോസിക്യൂഷൻ. ദുരുപയോഗം ചെയ്‌തെന്ന് ക​ണ്ടെ​ത്തി​യാ​ൽ ഉ​ട​ൻ അ​റ​സ്​​റ്റ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ എ​ടു​ക്കും. കൂടാതെ അ​ന​ധി​കൃ​ത ധ​ന ​സ​മാ​ഹ​ര​ണ​ത്തി​നു​ള്ള പ്ര​ധാ​ന ഉ​പ​ക​ര​ണ​മാ​യി ടി​ക് ടോ​ക് ദു​രു​പ​യോ​ഗം ​ചെ​യ്യു​ന്ന​തും നി​രീ​ക്ഷ​ണ പ​രി​ധി​യി​ൽ ഉൾപ്പെടും.

സൈ​ബ​ർ നി​യ​മ അ​വ​ബോ​ധം വ​ർ​ധി​പ്പി​ക്കു​ക, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ​ വ​ഴി ന​ൽ​കു​ന്ന വി​വ​രങ്ങളുടെ ഉ​ള്ള​ട​ക്ക​ത്തി​ന് സം​ര​ക്ഷ​ണം ന​ൽ​കു​ക, ധാ​ർ​മി​ക​ത, പൊ​തു താ​ൽ​പ​ര്യം എ​ന്നി​വ സം​ര​ക്ഷി​ക്കു​ക, ഇ​ൻ​റ​ർ​നെ​റ്റ് വ​ഴി ന​ൽ​കു​ന്ന ഉ​ള്ള​ട​ക്ക​ത്തി​ന്റെ സു​ര​ക്ഷി​ത​മാ​യ ഉ​പ​യോ​ഗ​ത്തി​ന് ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​വ​രെ നേ​രി​ടു​ക എ​ന്നി​വ​യാ​ണ് നി​രീ​ക്ഷ​ണത്തിലൂടെ ശക്തമാക്കാൻ ആണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​ഞ്ചു വ​ർ​ഷ​ത്തി​ൽ കൂ​ടാ​ത്ത ത​ട​വോ 30 ല​ക്ഷം റി​യാ​ലി​ൽ കൂ​ടാ​ത്ത പി​ഴ​യോ അല്ലെങ്കിൽ രണ്ട് ശിക്ഷയും ഒരുമിച്ചോ ആയിരിക്കും കുറ്റം ചെയ്യുന്നവർക്ക് ലഭിക്കുക. കൂടാതെ തീ​വ്ര​വാ​ദ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും അ​തി​ന് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​തി​നു​മു​ള്ള നി​യ​മ​ത്തി​ലെ ആ​ർ​ട്ടി​ക്കി​ൾ 44 പ്ര​കാ​രം പി​ഴ​ക​ൾ നേ​രി​ടേ​ണ്ടി​വ​രും. മാത്രമല്ല ഒ​ന്നു​​മു​ത​ൽ അ​ഞ്ചു​വ​രെ വ​ർ​ഷം ത​ട​വും ല​ഭി​ക്കും.

വി​വ​ര ശൃം​ഖ​ല​യി​ലൂ​ടെ​യോ ക​മ്പ്യൂ​ട്ട​റി​ലൂ​ടെ​യോ ക്ര​മ​സ​മാ​ധാ​നം, പൊ​തു​ധാ​ർ​മി​ക​ത, മ​ത​മൂ​ല്യ​ങ്ങ​ൾ, സ്വ​കാ​ര്യ​ജീ​വി​ത​ത്തിന്റെ പ​വി​ത്ര​ത എ​ന്നി​വ​യെ ത​ക​ർ​ക്കു​ന്ന വ​സ്തു​ക്ക​ൾ നി​ർ​മി​ക്കു​ക​യോ ത​യാ​റാ​ക്കു​ക​യോ ആർക്കെങ്കിലും അ​യ​ക്കു​ക​യോ സൂ​ക്ഷി​ക്കു​ക​യോ ചെ​യ്യു​ന്ന​വ​ർ​ക്ക് പ​ര​മാ​വ​ധി അ​ഞ്ചു​വ​ർ​ഷം വരെ ത​ട​വും പി​ഴ​യും ല​ഭി​ക്കും. അതേസമയം അ​ശ്ലീ​ല ശൃം​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട മെ​റ്റീ​രി​യ​ലു​ക​ളും ഡേ​റ്റ​യും സൃ​ഷ്​​ടി​ക്കു​ന്ന​ത് ഉൾ​പ്പെ​ടെ ഏ​തെ​ങ്കി​ലും വി​വ​ര കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചെ​യ്യു​ന്ന ഓ​രോ വ്യ​ക്തി​ക്കും അ​ഞ്ചു വ​ർ​ഷ​ത്തി​ൽ കൂ​ടാ​ത്ത ത​ട​വോ അ​ല്ലെ​ങ്കി​ൽ 30 ല​ക്ഷം റി​യാ​ലി​ൽ കൂ​ടാ​ത്ത പി​ഴ​യോ ലഭിക്കുമെന്ന് സൈ​ബ​ർ ക്രൈം​വി​രു​ദ്ധ നി​യ​മ​ത്തി​ലെ ആ​ർ​ട്ടി​ക്കി​ൾ ആ​റ് വ്യ​ക്ത​മാ​ക്കു​ന്നുണ്ടെന്നും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സമുദ്ര പരിസ്ഥിതി സംരക്ഷണം; ഉമ്മുൽ ഖുവൈൻ തീരത്ത് കൃത്രിമ പാറകൾ സ്ഥാപിച്ചു

ഉമ്മുൽ ഖുവൈൻ തീരത്ത് കൃത്രിമ പാറകൾ സ്ഥാപിച്ചു. സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെയും സുസ്ഥിര മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാ​ഗമായാണ് കൃത്രിമ പാറകൾ സ്ഥാപിച്ചത്. മറൈൻ അഫയേഴ്‌സ് ആൻ്റ്...

മക്ക ഹറമിലെ ഹിജ്ർ ഇസ്മാഈൽ സന്ദർശിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം

മക്ക ഹറമിലെ ഹിജ്ർ ഇസ്‌മാഈൽ സന്ദർശിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം ഏർപ്പെടുത്തി. പുരുഷന്മാർക്ക് രാവിലെ എട്ട് മുതൽ രാവിലെ 11 മണി വരെയും...

കണ്ണൂരിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞ് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

കണ്ണൂർ മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര...

‘എല്ലാ പാർട്ടിയും അധികാരം കിട്ടിയാൽ കക്കും, സാധാരണക്കാരൻ എന്നും സാധാരണക്കാരൻ ആയിരിക്കും’; സലിം കുമാർ

എല്ലാ പാർട്ടിയും അധികാരം കിട്ടിയാൽ കക്കുമെന്നും സാധാരണക്കാരൻ എന്നും സാധാരണക്കാരൻ ആയിരിക്കുമെന്നും തുറന്നടിച്ച് നടൻ സലിം കുമാർ. എല്ലാ പാർട്ടിയും ഒരുപോലെയാണ്. ഒന്ന് മറ്റൊന്നിനെക്കാൾ...