ഫീസ് അടയ്ക്കാത്തതിന്‍റെ പേരില്‍ വിദ്യാര്‍ത്ഥികളുടെ പഠനം തടയാനാവില്ലെന്ന് സൗദി കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അസോസിയേഷന്‍. രക്ഷിതാവ് നല്‍കിയ പരാതിയിലാണ് അസോസിയേഷന്‍റെ വിശദീകരണം.
രക്ഷകര്‍ത്താവ് ഫീസ് അടയ്ക്കുന്നതിന് കാലതാമസം വരുത്തിയാല്‍ വിദ്യാര്‍ത്ഥികൾക്കെതിരേ നടപടിയെടുക്കാന്‍ അനുവാദമില്ല. ക്ളാസ് മുറിയ്ക്ക് പുറത്ത് നിര്‍ത്തുകയൊ പഠനം തടയുകയൊ ചെയ്യാന്‍ പാടില്ല. എന്നാല്‍ ഫീസ് പൂര്‍ണമായും അടയ്ക്കാതെ അക്കാദമിക് സര്‍ട്ടിഫിക്കറ്റുകൾ വിട്ടുനല്‍കേണ്ടതില്ലെന്നും അസോസിയേഷന്‍ വ്യക്തമാക്കി.
ഇക്കാര്യത്തില്‍ പരാതി ഉളളവര്‍ക്ക് വിദ്യാഭ്യാസ മന്ത്രാലയത്തെ സമീപിക്കാനും കഴിയും. ഫീസ് അടക്കാത്തതിന്റെ പേരിൽ രണ്ട് വിദ്യാര്‍ത്ഥികളുടെ പഠന സര്‍ട്ടിഫിക്കറ്റുകൾ തടഞ്ഞത് സംബന്ധിച്ച് രക്ഷിതാവ് നല്‍കി പരാതിയിലാണ് അസോസിയേഷന്‍ നിലപാട് അറിയിച്ചത്.