ഉംറയ്ക്കെത്തുന്ന സ്ത്രീകൾ ശരീരം മുഴുവൻ മറയ്ക്കുന്ന അയഞ്ഞ വസ്ത്രം ധരിക്കണമെന്ന് സൗദി മന്ത്രാലയം നിർദേശിച്ചു. ഉംറ നിർവ്വഹിക്കാനെത്തുന്നവർക്ക് ആഭരണങ്ങളോ അലങ്കാരങ്ങളോ പാടില്ലെന്നും അധികൃതർ വ്യക്തമാക്കി. ഉംറയ്ക്ക് തിരക്കേറിയതോടെ തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയം പുതിയ തീരുമാനമെടുത്തത്.
ഈ സീസണിൽ ഒരു കോടി തീർത്ഥാടകരെയാണ് രാജ്യം ഉംറയ്ക്കായി പ്രതീക്ഷിക്കുന്നത്. സുഗമമായി ഉംറ നിർവ്വഹിക്കാൻ 30-ൽ നിന്ന് 90 ദിവസത്തേക്ക് ഉംറ വിസയുടെ കാലാവധിയും മന്ത്രാലയം നീട്ടിയിട്ടുണ്ട്. ജിസിസി രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസികൾക്ക് അവരുടെ തൊഴിൽ പരിഗണിക്കാതെ ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാമെന്നും ഉംറ നിർവഹിക്കാമെന്നും അധികൃതർ വ്യക്തമാക്കി.