എണ്ണ വിപണികളുടെ സ്ഥിരതയെ പിന്തുണയ്ക്കുന്നതിനുള്ള ഒപെക് പ്ളസ് മുൻകരുതൽ ശ്രമങ്ങൾ രാജ്യം വർധിപ്പിക്കുമെന്ന് സൌദി അറേബ്യ. ചൊവ്വാഴ്ച ചേർന്ന് സൌദി കാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. പ്രതിദിനം ഒരു ലക്ഷം ബാരൽ വീതം ഉത്പാദനം വെട്ടിക്കുറയ്ക്കാനുളള തീരുമാനം സെപ്റ്റംബറിൽ നടപ്പിൽ വരുത്താനാണ് നീക്കം.
കഴിഞ്ഞ ഏപ്രിലിൽ രാജ്യം പ്രഖ്യാപിച്ച സ്വമേധയാ കുറയ്ക്കുന്നതിന് പുറമേയാണിത്. 2024 ഡിസംബർ വരെ ഇതേ മാനദണ്ഡം തുടരാനും ക്യാബിനറ്റ് തീരുമാനിച്ചു. യുഎസ് ക്രെഡിറ്റ് റേറ്റിംഗ് 2ശതമാനം ഇടിഞ്ഞത് എണ്ണ വിപണിയെ ബാധിച്ചിരുന്നു. ഇതേ തുടർന്നാണ് ഒപെക് കൂട്ടായ്മ ഉൽപ്പാദനം കുറയ്ക്കാൻ തീരുമാനമെടുത്തത്.
കഴിഞ്ഞ ജൂലൈ മുതൽ നിലവിൽ വന്ന നയം കൂടുതൽ ശക്തമാക്കാനാണ് സൌദിയുടെ നീക്കം. കഴിഞ്ഞ മാസം നടന്ന ഒപെക് സെമിനാറിൽ എണ്ണ വിപണി സുസ്ഥിരമാക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്ന് സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞിരുന്നു . വിപണിയെ ശ്രദ്ധിക്കാതെ വിടില്ലെന്നും ജൂൺ 4 ന് പ്രഖ്യാപിച്ച ഔട്ട്‌പുട്ട് നയം ആളുകൾക്ക് മനസ്സിലാക്കാൻ കഴിയാത്തത്ര വലുതാണെന്നും അബ്ദുൽ അസീസ് രാജകുമാരൻ പറഞ്ഞു.
അതേസമയം ചൈനയിലെയും ഇന്ത്യയിലെയും ഉയർന്ന ഉപഭോഗം മൂലം ഓഗസ്റ്റിൽ എണ്ണ ആവശ്യകത 103 ദശലക്ഷം ബിപിഡി ലംഘിക്കുമെന്നാണ് പ്രവചനങ്ങൾ