സൗദിയിൽ പുതിയ നാല് സാമ്പത്തിക മേഖലകൾ തുറക്കുമെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. വിദേശികൾക്ക് നൂറ് ശതമാനം ഉടമസ്ഥാവകാശവും നികുതി ഇളവുകളും ആഗോള തൊഴിലവസരങ്ങളും നൽകുന്ന പദ്ധതികളാണ് പ്രഖ്യാപിച്ചത്. ജിസാൻ, റിയാദ്, കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി, റാസ് അൽ ഖൈർ, എന്നിവിടങ്ങളിലാണ് പുതിയ സാമ്പത്തിക മേഖലകൾ ആരംഭിക്കുന്നത്.
പുതിയ തൊഴിലവസരങ്ങൾ, പ്രാദേശിക സാമ്പത്തിക വികസനം, പ്രാദേശിക വ്യവസായവത്ക്കരണം, സാങ്കേതിക കൈമാറ്റം, തുടങ്ങിയവയാണ് പുതിയ സാമ്പത്തിക മേഖലകൾ ലക്ഷ്യം വെക്കുന്നത്. രാജ്യാന്തര കമ്പനികളെ ആകർഷിക്കുന്നതിനും നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കുന്നതിനും പുതിയ പ്രഖ്യാപനത്തിലൂടെ വഴിയൊരുങ്ങും.
രാജ്യത്തിൻ്റെ സാമ്പത്തിക വ്യവസായ പുരോഗതിയിൽ നിർണായക പങ്കായിരിക്കും നാല് മേഖളകളും വഹിക്കുക. രാജ്യത്തിൻ്റെ വികസനത്തിനായി നടപ്പാക്കുന്ന ദീർഘകാല പദ്ധതികളുടെ ഭാഗമായാണ് പുതിയ പ്രഖ്യാപനം ഉണ്ടായത്.