സൗദിയിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു. റിയാദിന്റെ കിഴക്ക്-തെക്ക് മേഖലകളിലും അൽ ഖസീമിന്റെ കിഴക്കൻ മേഖലകളിലും മദീനയുടെ പടിഞ്ഞാൻ പ്രദേശങ്ങളിലും താപനില ഈ ആഴ്ച അവസാനം വരെ 46 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്.
അൽ ശർഖിയ മേഖലയിൽ താപനില 48 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. റിയാദിന്റെ കിഴക്ക്, തെക്ക് മേഖലകളിലും അൽ ഖസീമിന്റെ കിഴക്കൻ മേഖലകളിലും മദീനയുടെ പടിഞ്ഞാൻ പ്രദേശങ്ങളിലും താപനില 46 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് വിലയിരുത്തുന്നത്.
മക്ക, മദീന എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും മക്ക, ജിസാൻ മേഖലകൾക്കിടയിലെ തീരദേശ റോഡിലും പൊടിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അതിനാൽ ദൂരക്കാഴ്ച പരിമിതപ്പെടുമെന്നും വാഹന യാത്രക്കാരും കാൽനട യാത്രക്കാരും ജാഗ്രത പാലിക്കണമെന്നും കേന്ദ്രം അറിയിച്ചു.