രാജ്യത്തിനുള്ളിലെ പൗരന്മാർക്കും വിദേശികൾക്കും ഹജ്ജ് കർമ്മം അനുഷ്ഠിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കേണ്ടതിൻ്റ് അവസാന തീയതി പ്രഖ്യാപിച്ച് സൌദി ഹജ്ജ് , ഉംറ മന്ത്രാലയം. ഇത് വരെ ഹജ്ജ് നിർവ്വഹിക്കാത്തവർക്ക് ഹജ്ജ് നിർവ്വഹിക്കാനുള്ള അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി റമദാൻ 10 ആയിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഹജ്ജ് അനുഷ്ഠാനങ്ങൾ എളുപ്പത്തിൽ നിർവഹിക്കുന്നതിനും തിരക്ക് നിയന്ത്രിച്ച് ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തുന്നതിനുമായാണ് അപേക്ഷാ നടപടിക്രമങ്ങൾ വേഗത്തിലാക്കിയതെന്നും മന്ത്രാലയം അറിയിച്ചു.എന്നാൽ വിസിറ്റ് വിസ, ടൂറിസ്റ്റ് വിസ പോലുള്ള വിസകളിൽ എത്തിയവർക്ക് തീരുമാനത്തിൻ്റെ ഭാഗമായി അനുമതി ലഭിക്കില്ല.
അതേസമയം അഞ്ചോ അതിൽ കൂടുതലോ വർഷം മുമ്പ് ഹജ്ജ് നിർവഹിച്ച ആഭ്യന്തര തീർഥാടകർക്ക് റമദാൻ 11 മുതൽ ക്വാട്ട തീരുന്നത് വരെ അപേക്ഷിക്കാനും അനുമതിയുണ്ട്. ഈ വർഷം ജനുവരി 5 മുതൽ രാജ്യത്തിനകത്തുളള തീർത്ഥാടകർക്ക് മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റിലൂടെയും നുസുക് ആപ്പിലൂടെയും ഹജ്ജ് രജിസ്‌ട്രേഷൻ അനുവദിച്ചിരുന്നു.