ജിസിസി താമസക്കാര്‍ക്ക് സൗദിയിലേക്ക് വിസവേണ്ട; കൂടുതല്‍ വിസ ഇളവുകളിലേക്ക് സൗദിയും

Date:

Share post:

യുഎഇയിലെ താമസക്കാര്‍ക്ക് വിസയില്ലാതെ സൗദി സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട കരട് തയ്യാറിയിച്ചുണ്ടെന്ന് ടൂറിസം മന്ത്രാലയം. ദിവസങ്ങൾക്കകം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.

ബിസിനസ്, ടൂറിസം, ഉംറ ആവശ്യങ്ങള്‍ക്കായാണ് പ്രധാനമായും വിസ രഹിതയാത്ര
അനുവദിക്കുക. യുഎഇ, ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍ തുടങ്ങിയ ജിസിസി രാജ്യങ്ങളിലെ സാധുതയുള്ള റെസിഡന്റ് പെര്‍മിറ്റും കാലാവധിയുളള തൊഴില്‍ വിസയും ഉള്ളവര്‍ക്കായിരിക്കും പ്രവേശനാനുമതി.

നേരത്തെ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് പ്രത്യക വിസയുടെ അടിസ്ഥാനത്തില്‍ ഇല്ലാതെ സൗദിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിരുന്നു. പരിധികൾ ഇല്ലാതെ രാജ്യത്ത് ഉടനീളം യാത്ര ചെയ്യാനും ഉമ്ര നിര്‍വ്വഹിക്കാന്‍ അനുവാദം നല്‍കുന്നതാണ് ഭേതഗതി. ഇതിനിടെ പ്രവാസികളുടെ സഹോദരങ്ങളെ സന്ദര്‍ശക വിസയില്‍ സ്പോണ്‍സര്‍ ചെയ്യുന്നതിനും അനുമതി നല്‍കിക്ക‍ഴിഞ്ഞു. മുന്‍പ് മാതാപിതാക്കളേയും മക്കളേയും മാത്രമേ സ്പോണ്‍സര്‍ ചെയ്യാന്‍ അനുവദിച്ചിരുന്നുള്ളൂ.

അതേസമയം കുറഞ്ഞ വേതനം കൈപ്പറ്റുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്കും നിര്‍മാണ തൊഴിലാളികൾക്കും വിസാ രഹിത യാത്രയ്ക്ക് അനുമതി ലഭിച്ചേക്കില്ല. ഉയര്‍ന്ന ജോലികള്‍ ചെയ്യുന്നവര്‍ക്കും സ്ഥിരവരുമാനമുള്ള തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്കുമായിരിക്കും അവസരം ലഭിക്കുക. രാജ്യത്തെ ടൂറിസം വിപുലപ്പെടുത്തുക , കൂടുതല്‍ ആളുകളെ സൗദിയിലേക്ക് ആകര്‍ഷിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യമെന്നും വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് നീക്കങ്ങളെന്നും സൗദി ടൂറിസം മന്ത്രി അഹ്‍മദ് അല്‍ ഖതീബ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

അക്ഷരവെളിച്ചം പകർന്ന ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഇന്ന് സമാപനം

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തകമേളയ്ക്ക് ഇന്ന് സമാപനം. അവസാന ദിവസമായ ഇന്നും സന്ദർശകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 12 ദിവസം നീണ്ടുനിന്ന മേളയിൽ 112...

അബ്ദുൾ റഹീമിന്റെ മോചനം വൈകും; മോചന ഉത്തരവിനുള്ള സിറ്റിംഗ് രണ്ടാഴ്ചത്തേക്ക് മാറ്റി

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിൻ്റെ മോചനം വൈകും. മോചന ഹരജിയിൽ ഇന്ന് ഉത്തരവുണ്ടായില്ല. ഇന്ന് രാവിലെ കോടതിയുടെ ആദ്യ സിറ്റിംഗ്...

രാജ്യാന്തര നിക്ഷേപക ഉച്ചകോടിക്ക് നവംബർ 28ന് അബുദാബിയിൽ തുടക്കം

രാജ്യാന്തര നിക്ഷേപക ഉച്ചകോടിക്ക് ഈ മാസം 28ന് അബുദാബിയിൽ തുടക്കമാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിക്ഷേപകർ, സംരംഭകർ, വ്യവസായികൾ ഉൾ‌പ്പെടെ 500ലധികം പ്രതിനിധികൾ...

ചരിത്രമെഴുതി ഇന്ത്യൻ ക്രിക്കറ്റ് ടീം; ഈ വർഷം കളിച്ച 26 ടി20-കളില്‍ 24-ലും ജയം

ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ഈ വർഷം കളിച്ച 26 ടി20 മത്സരങ്ങളിൽ 24-ലും ഇന്ത്യ വിജയം കൊയ്തു. 92.31 ആണ്...