ആധുനിക സൗദിയുടെ തുടക്കം ഓര്‍മ്മപ്പെടുത്ത രാജ്യത്ത് സ്ഥാപക ദിനാഘോഷങ്ങൾ. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. സൗദിയുടെ തലസ്ഥാനമായ റിയാദിലെ ദിരിയ്യയിലാണ് പ്രധാന പരിപാടികൾ നടക്കുന്നത്.
സ്ഥാപനക ദിനത്തോട് അനുബന്ധിച്ച് ഫെബ്രുവരി 22ന് രാജ്യത്ത് പൊതു അവധിയാണ്. പൊതുമേഖലയിലെ സ്ഥാപനങ്ങൾക്കും സ്കൂളൂകൾക്കും അവധി ബാധകമാണ്.23ആം തീയതി വ്യാഴാഴ്ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.24നു രാത്രി നിസ്കാരത്തിനു ശേഷം സ്ഥാപകദിന ചരിത്രം വിളംബരം ചെയ്യുന്ന ഘോഷയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. റിയാദിലെ പ്രിൻസ് തുർക്കി ബിൻ അബ്ദുൾ അസീസ് അൽ അവ്വൽ റോഡിലാണ് ഘോഷയാത്രയ്ക്കുളള ഒരുക്കങ്ങൾ.
സംഗീത പരിപാടികൾ. സാംസ്കാരിക സംഗമങ്ങൾ, ശില്‍പ്പശാലകൾ, മേളകൾ എന്നിവ ആഘോഷങ്ങളോട് അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ കേന്ദ്രങ്ങളിലായി 500ലേറെ ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.എല്ലാ പ്രവിശ്യകളിലും സ്ഥാപകദിനത്തോടനുബന്ധിച്ച് ആഘോഷങ്ങൾ നടക്കും.
ചരിത്രം ഓര്‍മ്മപ്പെടുത്തി സല്‍മാന്‍ രാജാവ്
രാജ്യം സുസ്ഥിരത ഉറപ്പിച്ചെന്നും ജനങ്ങൾക്കിടയിൽ നീതിയും ഐക്യവും നേടിയെടുത്തെന്നും സ്ഥാപക ദിനത്തോട് അനുബദ്ധിച്ച് സൗദി ഭരണാധികാരി. വെല്ലുവിളികളെ അതിജീവിച്ച് മുന്നേറാന്‍ രാജ്യത്തിന് കഴിഞ്ഞു. ലോകമെമ്പാടുമുള്ള രാഷ്ട്രങ്ങൾക്കും ജനങ്ങൾക്കുമിടയിൽ രാജ്യത്തിന്റെ അഭിമാനവും യശ്സസും ഉയർത്തുന്നതിനും കഴിഞ്ഞു.കൂടുതല്‍ വളർച്ചയും പുരോഗതിയും അടയാളപ്പെടുത്തുന്ന ശോഭനമായ ഭാവിക്കായാണ് രാജ്യം ഉറ്റുനോക്കുന്നതെന്നും സല്‍മാന്‍ രാജാവിന്റെ സന്ദേശം.
നൂറ്റാണ്ടുകളുടെ പൈതൃകം
കഴിഞ്ഞ വർഷം മുതലാണ് സൗദിയില്‍ സ്ഥാപകദിനം ആഘോഷിച്ചു തുടങ്ങിയത്. മൂന്ന് നൂറ്റാണ്ട് മൂമ്പ് 1727 ഇമാം മുഹമ്മദ് ബിൻ സൗദിന്റെ നേതൃത്വത്തിൽ റിയാദിലെ ദിരിയ്യ ആസ്ഥാനമാക്കി വികസിത സൗദി രാഷ്ട്രം രൂപീകരിച്ചെന്നാണ് ചരിത്രം.പിന്നീട് ഈജിപ്റ്റിലെ ഓട്ടോമന്‍ രാജാവ് പ്രദേശം കീഴടക്കിയെങ്കിലും 1902-ൽ സൗദ് കുടുംബം വീണ്ടും ഭരണതലപ്പത്ത് എത്തുകയായിരുന്നു.
1938 ൽ എണ്ണ സ്രോതസ്സ് കണ്ടുപിടിച്ചതോടെ സൗദി ലോകത്തെ ശക്തമായ സാനിധ്യമായി മാറുകയായിരുന്നു. ആധുനിക സൗദി അറേബ്യ നിലവിൽ വന്നതോടെ മുതൽ കിംങ്ഡം ഓഫ് സൗദി അറേബ്യ എന്ന ഔദ്യോഗിക നാമത്തിലാണ് രാജ്യം അറിയപ്പെടുന്നത്.