ഡ്രൈവർ വിസയില്‍ എത്തുന്നവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നിബന്ധനകളില്‍ ഇളവുമായി സൗദി, മൂന്ന് മാസം സ്വന്തം രാജ്യത്തെ ലൈസന്‍സ് ഉപയോഗിക്കാന്‍ അനുമതി നല്‍കി സൗദി ഗതാഗത വിഭാഗം. റിക്രൂട്ട് ചെയ്ത വീസയിൽ രാജ്യത്ത് പ്രവേശിച്ച തീയതി മുതലാണ് മൂന്ന് മാസ സമയപരിധി കണക്കാക്കുകയെന്നും ഗതാഗത വകുപ്പ് അറിയിച്ചു.
അതേ സമയം മൂന്ന് മാസത്തിനുളളിലില്‍ സൗദി ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് സൗദി ഗതാഗത വകുപ്പിന്റെ പുതിയ തീരുമാനം. ഒരു സൗദി പൗരന്റെ ചോദ്യത്തിന് മറുപടിയായിരുന്നു സൗദി ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഇക്കാര്യം വിശദീകരിച്ചത്.
വിദേശ ഡ്രൈവർ മാതൃരാജ്യത്തെ ലൈസൻസ് പരിഭാഷപ്പെടുത്തി അധികൃതര്‍ക്ക് സമര്‍പ്പിക്കണമെന്നാണ് പ്രധാന നിബന്ധന. അംഗീകൃത സ്ഥാപനം വഴിയാകണം പരിഭാഷപ്പെടുത്തല്‍. ലൈസൻസിൽ പറഞ്ഞിരിക്കുന്ന തരം വാഹനങ്ങൾ മാത്രമേ ഓടിക്കാൻ അനുവാദം നല്‍കൂ. നിബന്ധനകൾ ലംഘിച്ചാല്‍ ശിക്ഷാനടപടികളിലേക്ക് കടക്കുമെന്നും മുന്നറിയിപ്പുണ്ട്.