വീടുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാം; രക്ഷിതാക്കൾക്ക് മാർ​ഗനിർദേശവുമായി സൗദി സിവിൽ ഡിഫൻസ് അധികൃതർ

Date:

Share post:

രക്ഷിതാക്കളുടെ ചെറിയ അശ്രദ്ധപോലും കുട്ടികളുടെ ജീവന് അപകടമായേക്കാം. വീടുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്താൻ രക്ഷിതാക്കൾക്ക് മാർ​ഗനിർദേശം നൽകുകയാണ് സൗദി സിവിൽ ഡിഫൻസ് അധികൃതർ. വീടുകളിൽ പതിയിരിക്കുന്ന അപകടങ്ങളിൽ നിന്ന് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനാണ് അധികൃതർ ഇതുവഴി ലക്ഷ്യമിടുന്നത്.

അപകടങ്ങൾക്കിടയാക്കുന്ന വസ്തുക്കൾ കുട്ടികൾക്ക് ലഭ്യമാകുന്ന രീതിയിൽ വീടുകളിൽ അലക്ഷ്യമായി വെക്കരുതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. തീപ്പിടുത്തതിന് ഇടയാക്കിയേക്കാവുന്ന സ്റ്റൗ, ഗ്യാസ് സിലിണ്ടർ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവ കുട്ടികൾക്ക് ഉപയോഗിക്കാനാകുന്ന രീതിയിൽ വീടുകളിൽ സൂക്ഷിക്കരുത്. സ്വിച്ച് ബോർഡുകൾ, പ്ല​ഗുകൾ തുടങ്ങിയവ കുട്ടികൾക്ക് ലഭ്യമല്ലാതാക്കുകയും ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോ​ഗശേഷം ഓഫ് ചെയ്ത് സൂക്ഷിക്കുകയും ചെയ്യണം.

ഇലക്ട്രിക് വയറുകളിൽ നിന്നുള്ള അപകടം ഒഴിവാക്കുന്നതിനായി പവർ സോക്കറ്റുകൾ ശരിയായ വിധത്തിൽ അടച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. മൂർച്ചയേറിയ ഉപകരണങ്ങൾ, ശുചീകരണപ്രക്രിയയ്ക്കായി ഉപയോഗിക്കുന്നതുൾപ്പെടെയുള്ള കെമിക്കലുകൾ മുതലായവ കുട്ടികൾക്ക് എടുക്കാൻ കഴിയുന്ന രീതിയിൽ സൂക്ഷിക്കരുത്. കൂടാതെ സ്വിമ്മിങ്ങ് പൂളുകളിലും, അവയ്ക്ക് അരികിലും മുതിർന്നവരുടെ സാന്നിധ്യത്തിൽ അല്ലാതെ കുട്ടികളെ നിർത്തരുതെന്നും, വീടുകൾക്ക് പുറത്ത് കുട്ടികളെ ഒറ്റയ്ക്ക് നിർത്തരുതെന്നും അധികൃതർ നിർദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ​യി​ൽ പ​രി​ശീ​ല​ന വി​മാ​നം ത​ക​ർ​ന്നു​വീ​ണ്​ പൈ​ല​റ്റ്​ മ​രി​ച്ചു; ട്രെ​യി​നി​യെ കാ​ണാ​താ​യി

യുഎഇയിൽ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റ് മരിച്ചു. ഫുജൈറ കടൽത്തീരത്ത് നിന്ന് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയതായി യുഎഇ ജനറൽ അതോറിറ്റി ഓഫ് സിവിൽ...

കുതിച്ചുയർന്ന് ദുബായ് സാലിക്ക്; 9 മാസത്തിനുള്ളിലെ ലാഭം 822 ദശലക്ഷം ദിർഹം

ദുബായിലെ ടോൾ ഓപ്പറേറ്ററായ സാലിക് കമ്പനിക്ക് വർഷത്തിൻ്റെ മൂന്നാം പാദത്തിലുണ്ടായത് 822 ദശലക്ഷം ദിർഹമാണെന്ന് റിപ്പോർട്ട്. 2024ലെ ആദ്യ ഒമ്പത് മാസങ്ങളിൽ കമ്പനി 355.6...

ഗതാഗതക്കുരുക്ക് കുറയ്ക്കാൻ മികച്ച മാർ​ഗം; ഫ്ലെക്സിബിൾ ജോലിസമയം പ്രോത്സാഹിപ്പിച്ച് ദുബായ്

ദുബായിലെ​ ഗതാ​ഗതക്കുരുക്ക് കുറയ്ക്കാൻ പുതിയ തീരുമാനവുമായി അധികൃതർ. ജീവനക്കാർക്ക് അനുയോജ്യമായ ജോലി സമയമോ (ഫ്ലെക്സിബിൾ) വിദൂര ജോലിയോ (റിമോട്ട് വർക്ക്) നൽകിയാൽ തിരക്കേറിയ സമയത്തെ...

വയനാടും ചേലക്കരയും പോളിങ് ബൂത്തിൽ; വോട്ടെടുപ്പ് ആരംഭിച്ചു

വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും വോട്ടെടുപ്പ് ആരംഭിച്ചു. ഇന്ന് രാവിലെ ഏഴിന് ആരംഭിച്ച പോളിങ് വൈകിട്ട് ആറ് മണിക്കാണ് അവസാനിക്കുക. ആദ്യമണിക്കൂറിൽ...