അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എട്ട് ദിവസം ചെലവഴിച്ചതിന് ശേഷം രണ്ട് സൗദി ബഹിരാകാശ സഞ്ചാരികൾ ബുധനാഴ്ച സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങി.ചരിത്രം സൃഷ്ടിച്ച ബഹിരാകാശ യാത്ര പൂർത്തിയാക്കിയാണ് റയ്യാന ബർനാവിയും അലി അൽ ഖർനിയും തിരികെയെത്തിയത്.
ഗവേഷക ശാസ്ത്രജ്ഞയായ 33കാരിയായ ബർണാവി ബഹിരാകാശത്തേക്ക് പോകുന്ന ആദ്യ അറബ് വനിത കൂടിയാണ്. രണ്ട് സൗദിയെയും രണ്ട് അമേരിക്കൻ ബഹിരാകാശ യാത്രികരെയും വഹിച്ച് സ്‌പേസ് എക്‌സ് ഡ്രാഗൺ ക്യാപ്‌സ്യൂൾ ഫ്‌ളോറിഡ തീരത്ത് രാവിലെ 7.04ന് ജിഎസ്‌ടിയിൽ പാരച്യൂട്ട് സഹായത്തോടെ സ്‌പ്ലാഷ്‌ഡൗൺ ചെയ്തു.
അമേരിക്കക്കാരായ പെഗ്ഗി വിറ്റ്‌സണും ജോൺ ഷോഫ്‌നറും അടങ്ങുന്ന ആക്‌സ്-2 ക്രൂ 12 മണിക്കൂർ ബഹിരാകാശത്ത് ചെലവഴിച്ചു. രാവിലെ 7 മണിയോടെയാണ് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പേടകം തിരകെ പ്രവേശിച്ചത്. ഫ്ലോറിഡയിലെ ജലാശയത്തിൽ ഡ്രാഗൺ ക്യാപ്‌സ്യൂൾ സുരക്ഷിതമായി പറന്നിറങ്ങി. അസാധാരണ യാത്രയായിരുന്നെന്ന് മിസ് വിറ്റ്സൺ പ്രതികരിച്ചു. സ്‌പേസ് എക്‌സ് റിക്കവറി ബോട്ട് തടാകത്തിൽനിന്ന് പേടകത്തിൻ്റെ ഹാച്ച് അൺലോക്ക് ചെയ്യാനും സഞ്ചാരികളെ കരയിലെത്തിക്കാനും സഹായിച്ചു.
അതേസമയം ബർണാവിയും അൽ ഖർനിയും നടക്കാൻ ശ്രമിക്കുമ്പോൾ അസ്ഥിരത അനുഭവപ്പെട്ടു. ബഹികാശ യാത്രികരുടെ ശരീരം ഗുരുത്വാകർഷണത്തിന് ആനുപാതികമായി വീണ്ടും ക്രമീകരിക്കുന്നതിന് സമയം ആവശ്യമായിവരും. സൌദി അറേബ്യയെ സംബന്ധിച്ച് പുതിയ യുഗത്തിൻ്റെ തുടക്കമെന്നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ പേടകത്തിൽ വച്ച് റയ്യാൻ അൽ ബർനാവി പ്രതികരിച്ചത്.
ആറ് മാസത്തെ ദൗത്യത്തിനായി അന്താരാഷ്ട്ര നിലയത്തിലെത്തിയ യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി ഉൾപ്പെടെയുളളവർ സൌദി സംഘത്തിൻ്റെ പരീക്ഷണ – ഗവേഷണങ്ങളിൽ ഭാഗമായി. രണ്ട് സൗദി ബഹിരാകാശ സഞ്ചാരികളും തങ്ങളുടെ സമയത്തിൻ്റെ ഭൂരിഭാഗവും ഐഎസ്എസിൽ ഔട്ട്റീച്ച് പ്രവർത്തനങ്ങൾക്കായാണ് ചെലവഴിച്ചത്.