സൗദി അരാംകോയുടെ രണ്ടാംഘട്ട ഓഹരി വിൽപ്പന ഞായറാഴ്‌ച ആരംഭിക്കുമെന്ന് റിപ്പോർട്ട്. പബ്ലിക് ഓഫറിങ്ങിലൂടെ വിറ്റഴിക്കുന്നത് പത്ത് ബില്യൺ ഡോളറിൻ്റെ ഓഹരികളാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള നിക്ഷേപകർക്ക് ഓഹരി സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.
നിലവിലെ ഓഹരി വിലയിൽ നിന്നും 10 ശതമാനം കിഴിവോടെയാണ് പുതിയ ഓഹരികൾ വിൽക്കുന്നത്. എന്നാൽ ഓഹരി വില്പനയുടെ കാലയളവ് സംബന്ധിച്ച് ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.
അതേസമയം, ഓഹരി വിൽപ്പന സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തു വന്നതോടെ കമ്പനിയുടെ ഓഹരി വിലയിൽ വലിയ ഇടിവാണ് നേരിട്ടത്. 2023 മാർച്ചിന് ശേഷമുള്ള എറ്റവും കുറഞ്ഞ വിലയിലേക്കാണ് വിപണി കൂപ്പുകുത്തിയത്. 29.05 റിയാലാണ് ഇന്നത്തെ ഓഹരി വില.