സൗദിയുടെ വിദേശ വ്യാപാരം ഒരു വർഷത്തിനകം 17,200 കോടി ഡോളറായി ഉയർന്നതായി വാണിജ്യ മന്ത്രിയും ജനറൽ അതോറിറ്റി ഓഫ് ഫോറിൻ ട്രേഡിന്റെ ഡയറക്ടർ ബോർഡ് ചെയർമാനുമായ ഡോ. മാജിദ് അൽ ഖസബി പറഞ്ഞു. ജെയ്പൂരിൽ നടന്ന ജി20 വ്യാപാര – നിക്ഷേപ മന്ത്രിമാരുടെ യോഗത്തിലായിരുന്നു കണക്കുകൾ വ്യക്തമാക്കിയത്. സൗദി വിഷന്റെ ഭാഗമായി സമ്പദ് വ്യവസ്ഥയിൽ നടത്തുന്ന പരിഷ്കാരങ്ങളാണ് രാജ്യത്തെ ഈ നേട്ടത്തിലേയ്ക്ക് എത്തിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. 2023-ലെ വേൾഡ് കോംപറ്റീവ്സ് ഇയർബുക്ക് റിപ്പോർട്ടിൽ 64 രാജ്യങ്ങളിൽ 17-ാം സ്ഥാനവും ലോജിസ്റ്റിക് പെർഫോമൻസ് ഇൻഡക്സിൽ 138-ൽ 38-ാം സ്ഥാനവും സൗദി സ്വന്തമാക്കി.
സൗദിയുടെ വിദേശ വ്യാപാരം ഒരു വർഷത്തിനകം 17,200 കോടി ഡോളറെന്ന് വാണിജ്യ മന്ത്രി
Date:
Share post: