സൈനിക, പ്രതിരോധ മേഖലയിലെ ഉഭയകക്ഷി ബന്ധങ്ങൾ ചർച്ച ചെയ്ത് സൗദി അറേബ്യയും യുകെയും. സൗദി പ്രതിരോധ സഹമന്ത്രി എൻജിനീയർ തലാൽ ബിൻ അബ്ദുല്ല അൽ ഒതൈബി ബ്രിട്ടന്റെ പ്രതിരോധ മന്ത്രി ബെൻ വാലസുമായി ലണ്ടനിൽ കൂടിക്കാഴ്ച നടത്തി.കൂടിക്കാഴ്ചയിൽ, സൗദി അറേബ്യയും യുകെയും തമ്മിലുള്ള തന്ത്രപരമായ ബന്ധം ഇരുപക്ഷവും അവലോകനം ചെയ്യുകയും സൈനിക, പ്രതിരോധ മേഖലകളിലെ ഉഭയകക്ഷി ബന്ധങ്ങളുടെ വശങ്ങളും അവ വികസിപ്പിക്കുന്നതിനുള്ള വഴികളും ചർച്ച ചെയ്യുകയും ചെയ്തു.
പൊതുതാൽപ്പര്യമുള്ള നിരവധി വിഷയങ്ങളും യോഗത്തിൽ ചർച്ചയായി.യുകെയുടെ പ്രതിരോധ സംഭരണ മന്ത്രി ജെയിംസ് കാർട്ട്ലിഡ്ജുമായും മന്ത്രാലയത്തിൽ പ്രവർത്തിക്കുന്ന നിരവധി ബ്രിട്ടീഷ് ഉദ്യോഗസ്ഥരുമായും കമ്പനികളുമായും കൂടിക്കാഴ്ച നടത്തി.
പ്രതിരോധ മേഖലകളിലെ ഉഭയകക്ഷി ബന്ധം, സൗദി-ബ്രിട്ടീഷ് പ്രതിരോധ പങ്കാളിത്തം വികസിപ്പിക്കുന്നതിനുള്ള വഴികൾ, സാങ്കേതികവിദ്യയുടെ കൈമാറ്റവും പ്രാദേശികവൽക്കരണവും പ്രതിരോധ വികസനവും കിംഗ്ഡം വിഷൻ 2030-നുള്ളിൽ അൽ-ഒതൈബി ചർച്ച ചെയ്തു.