ബ്രിക്സ് കൂട്ടായ്മ, യുഎഇയും സൗദിയും ഉൾപ്പെടെ ആറ് പുതിയ രാജ്യങ്ങൾക്ക് ക്ഷണം 

Date:

Share post:

ബ്രിക്സ് കൂട്ടായ്മയിലേക്ക് യുഎഇയ്ക്കും സൗദിയ്ക്കും ഉൾപ്പെടെ ആറ് പുതിയ രാജ്യങ്ങളെ കൂടി ക്ഷണിച്ചു. ജോഹന്നാസ്ബർഗിൽ നടക്കുന്ന ബ്രിക്സ് സമ്മേളനത്തിനിടെയാണ് പുതിയ രാജ്യങ്ങൾക്ക് ക്ഷണം പ്രഖ്യാപിച്ചത്. , ഈജിപ്ത്, ഇറാൻ, എത്യോപ്യ, അർജന്റീന, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളെ ബ്രിക്സിലേക്ക് ക്ഷണിച്ചുവെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാംപോസ അറിയിച്ചു. കൂടാതെ 2023 ജനുവരി ഒന്ന് മുതൽ പുതിയ രാജ്യങ്ങളുടെ മെമ്പർഷിപ്പിന് പ്രാബല്യമുണ്ടായിരിക്കും.

ബ്രിക്സിന്റെ വികസനത്തിനായി നയങ്ങളും യോഗ്യതയും പുതിയ അംഗങ്ങളെ ചേർക്കുന്നതിനുള്ള നടപടിക്രമങ്ങളും ചർച്ച ചെയ്തതിന് ശേഷമാണ് തീരുമാനമെടുത്തതെന്ന് റാംപോസ അറിയിച്ചു. ആദ്യഘട്ട വികസനമാണ് ഇപ്പോൾ നടക്കുക. അടുത്ത ഘട്ടം വികസനം വൈകാതെ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബ്രിക്സ് സമ്മേളനം വിജയകരമായി നടത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി റാംപോസയെ അഭിനന്ദനം അറിയിച്ചു. ബ്രിക്സിലേക്ക് കൂടുതൽ അംഗങ്ങളെത്തുന്നത് സംഘടനയുടെ ശക്തി വർധിപ്പിക്കുമെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു . എന്നാൽ ബ്രിക്സിൽ പാകിസ്താനെ ഉൾപ്പെടുത്താനുള്ള ചൈനയുടെ നീക്കങ്ങൾക്ക്‌ വിജയം കണ്ടെത്താൻ സാധിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...