പോലീസുകാരനു നേരെയും സുരക്ഷാ വാഹനത്തിനും നേരെ വെടിയുതിർത്ത രണ്ട് സൗദി അറേബ്യൻ പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി സൗദി.
രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ നിന്നുള്ള സ്വദേശികളായ അലി ബിൻ സാലിഹ് ബിൻ അഹമ്മദ് അൽ ജുമാ, മുസ്ലീം ബിൻ ഹുസൈൻ ബിൻ ഹസൻ അൽ അബു ഷഹീൻ എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്.