കൊവിഡ് കാലത്തിന് സമാനമായി ഈ വര്‍ഷത്തെ ഹജ്ജിന് പ്രത്യേക നിയന്ത്രണങ്ങളോ വ്യവസ്ഥകളോ ഉണ്ടായിരിക്കില്ലെന്ന് സൗദി ഹജ്ജ്- ഉംറ കാര്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ പറഞ്ഞു. കോവിഡ് കാലത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് ഹജ്ജ് തര്‍ത്ഥാടനം പ്രായപരിധി സംബന്ധിച്ച നിയന്ത്രണങ്ങൾ നീക്കിയെന്നും സൗദി ഹജ്ജ് മന്ത്രി വ്യക്തമാക്കി. ഇത്തവണ ഏത് പ്രായക്കാര്‍ക്കും ഹജ്ജില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ടാകും.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഹജ്ജിന് അനുമതി നല്‍കിയിരുന്നില്ല. ഏതെങ്കിലും അംഗീകൃത കമ്പനിയില്‍ നിന്ന് ഹജ്ജ് സേവനങ്ങള്‍ സ്വീകരിക്കാന്‍ ലോകമെമ്പാടുമുള്ള ഹജ്ജ് മിഷനുകളെ അനുവദിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കമ്പനികളുമായി ഹജ്ജ് മിഷനുകള്‍ക്ക് നേരിട്ട് കരാറില്‍ ഏര്‍പ്പെടാനുമാകും.
തീര്‍ഥാടകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പ്രീമിയവും കുറച്ചിട്ടുണ്ട്. ഹജ്ജ് തീര്‍ത്ഥാടക്ര്‍ക്ക് 109 റിയാലില്‍ നിന്ന് 29 റിയാലായി കുറച്ചപ്പോൾ ഉംറയ്ക്ക് എത്തുന്നവരുടെ പോളിസി നിരക്ക് ഉംറ 235 റിയാലില്‍ നിന്ന് 88 റിയാലായും കുറച്ചു. ഉംറ വിസ കാലാവധി 30 ദിവസത്തില്‍ നിന്ന് 90 ദിവസമായി ദീര്‍ഘിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഭാവി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ നൂറ് ഇസ്ലാമിക ചരിത്ര സ്ഥലങ്ങളുടെ പുനരുദ്ധാരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.