സൗദി അറേബ്യയിൽ വിരമിക്കൽ പ്രായം ഉയർത്തി. 65 വയസായാണ് രാജ്യത്തെ ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്തിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
പൊതുമേഖലകളിലും സ്വകാര്യ മേഖലകളിലും ജോലി ചെയ്യുന്നവർക്ക് ഈ നിയമം ഒരുപോലെ ബാധകമാണ്. നേരത്തെ വിരമിക്കാനുള്ള പ്രായ പരിധി 60 വയസായിരുന്നു. വിരമിച്ചതിന് ശേഷവും പൗരന്മാരുടെ ജീവിതം സുസ്ഥിരമാക്കുന്നതിൻ്റെയും അവർക്ക് സ്ഥിരതയാർന്ന ജീവിത ശൈലി ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് നടപടി.
പുതിയ തീരുമാനവുമായി ബന്ധപ്പെട്ട് വിരമിച്ച പൗരന്മാരുടെ ജീവിത വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള പദ്ധതികളും തയ്യാറാക്കും. വിഷൻ 2030ൻ്റെ പരിഷ്കരണ പദ്ധതികളുടെ ഭാഗമായാണ് പുതിയ തീരുമാനം നടപ്പിലാക്കിയത്.