തിങ്കളാഴ്ച ശവ്വാല്‍ മാസപ്പിറ നിരീക്ഷിക്കാന്‍ സൗദിയിലെ വിശ്വസി ജനങ്ങളോട് സൗദി സുപ്രിംകോടതി ആവശ്യപ്പെട്ടു. റമദാന് 29 പൂര്‍ത്തിയാകുന്ന തിങ്കളാഴ്ച വൈകുന്നേരം മാസപ്പിറ കാണാന്‍ സാധ്യതയുള്ളതിനാലാണ് കോടതിയുടെ ആഹ്വാനം. മാസപ്പിറ ദര്‍ശിക്കുന്നവര്‍ അടുത്തുള്ള കോടതിയെ അറിയിക്കാനും സുപ്രിംകോടതി അഭ്യര്‍ഥിച്ചിട്ടുണ്ട്. കൂടാതെ മാസപ്പിറവിക്ക് സാക്ഷികളാകുന്നവര്‍ അവരുടെ സാക്ഷ്യം രേഖപ്പെടുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
അതേസമയം, തിങ്കളാഴ്ച മാസപ്പിറ രേഖപ്പെടുത്തുകയാണെങ്കില്‍ സൗദിയുള്‍പ്പെടുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ ചൊവ്വാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും. രാജ്യത്തെ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലും വിദ്യഭ്യാസ സ്ഥപനങ്ങളിലും ഇതിനോടകം തന്നെ പെരുന്നാള്‍ അവധിക്ക് തുടക്കമായിട്ടുണ്ട്. പെരുന്നാളിനോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കും.