ജോണി ആന്റണിയുടെ സംവിധാനത്തിൽ ദിലീപ് നായകനായി എത്തിയ ചിത്രം സിഐഡി മൂസയുടെ രണ്ടാം ഭാഗം വരുന്നുവെന്ന തരത്തിൽ വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. വോയ്സ് ഓഫ് സത്യനാഥൻ എന്ന സിനിമയുടെ പ്രമോഷനിടെ ആണ് സിഐഡി മൂസ ഉടൻ വരുമെന്ന് ജോണി ആന്റണി അറിയിച്ചത്.
ഈ അവസരത്തിൽ ഒന്നാം ഭാഗത്തിൽ പ്രധാന വേഷത്തിൽ എത്തിയ സലിം കുമാർ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. രണ്ടാം ഭാഗം വേണ്ടന്ന പക്ഷക്കാരനാണ് താനെന്നാണ് സലിം കുമാർ പറയുന്നത്. “രണ്ടാം ഭാഗത്തിൽ ഒരിക്കലും ഞാൻ ഉണ്ടാകില്ല. കാരണം അതിന്റെ കാലഘട്ടം മാറിക്കഴിഞ്ഞു. നമ്മുടെ പ്രായം മാറി. അന്ന് പടക്കം പൊട്ടിച്ച് നടന്ന പ്രായം അല്ലിപ്പോൾ. ഇന്ന് അതൊക്കെ പിള്ളേര് ചെയ്യട്ടെ” എന്നാണ് സലിം കുമാർ പറഞ്ഞത്.
‘എനിക്ക് ഇണങ്ങുന്ന എല്ലാ വേഷവും ചെയ്യാൻ ഞാൻ തയ്യാറാണെന്ന് ഹരിശ്രീ അശോകൻ പറഞ്ഞു. സിഐഡി മൂസയിലെ പോലത്തെ കഥാപാത്രങ്ങൾ ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. അതുപോലൊരു കഥാപാത്രം ഇനിയും ഞാൻ ചെയ്യും’, എന്നാണ് അദ്ദേഹം പറഞ്ഞത്.