ഡിസംബർ 17 മുതൽ ലക്‌നോവിലേക്ക് നേരിട്ടുള്ള സർവീസുകൾ ആരംഭിക്കുമെന്ന് സലാം എയർ

Date:

Share post:

ഡിസംബർ 17 മുതൽ ലക്‌നോവിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കാനൊരുങ്ങി ഒമാൻ്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ. ലക്‌നോവിലേക്ക് എല്ലാ ആഴ്ചയും അഞ്ച് സർവീസുകളാണ് സലാം എയർ നടത്തുന്നത്. മസ്‌കറ്റ് വിമാനത്താവളത്തിൽ നിന്ന് ബുധൻ, വ്യാഴം, വെള്ളി, ഞായർ, തിങ്കൾ എന്നീ ദിനങ്ങളിലായിരിക്കും സർവ്വീസുകൾ.

ഇന്ത്യയിലേയ്ക്കുള്ള സര്‍വീസുകൾ പുനരാരംഭിക്കുന്നതിന്റെ ഭാ​ഗാമായാണ് സലാം എയർ സർവ്വീസുകൾ വർധിപ്പിക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട്, ഹൈദരാബാദ്, ജയ്‌പൂർ, ലഖ്നോ എന്നീ ഇന്ത്യൻ നഗരങ്ങളിലേക്കാണ് മസ്‌കത്തിൽ നിന്ന് നേരിട്ട് സലാം എയർ സർവീസ് നടത്തുക. ഒക്ടോബർ ഒന്ന് മുതൽ സലാം എയർ ഇന്ത്യയിലേയ്ക്കുള്ള എല്ലാ സർവീസുകളും റദ്ദാക്കിയിരുന്നു. ഇതാണ് ഇപ്പോൾ പുനരാരംഭിക്കാൻ തീരുമാനിച്ചത്.

കോഴിക്കോടേയ്ക്കുള്ള സലാം എയറിന്റെ സർവീസുകൾ ഡിസംബർ 16-ന് ആരംഭിക്കും. കോഴിക്കോട്‌ നിന്ന് ഡിസംബർ 17 മുതലാണ് മസ്‌കത്തിലേക്ക് സർവീസ് ആരംഭിക്കുന്നത്. ആഴ്‌ചയിൽ എല്ലാ ദിവസവും കമ്പനി ഇവിടേയ്ക്ക് സർവീസ് നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...