സുരക്ഷിത സ്കൂൾയാത്ര; ഗതാഗതനിയമങ്ങൾ കർശനമായി പാലിക്കാൻ നിർദ്ദേശം

Date:

Share post:

വേനലവധിക്ക് ശേഷം സ്കുളുകൾ തുറന്നതോടെ ട്രാഫിക് നിർദ്ദേശങ്ങൾ പൂർണമായും പാലിക്കണമെന്ന ഓർമ്മപ്പെടുത്തലുമായി അധികൃർ. ആദ്യ ദിനം അപകടരഹിത ബോധവത്കരണ ദിവസമാക്കിയതിന് ഒപ്പമാണ് മറ്റ് ഓർമ്മപ്പെടുത്തലുകളും.

സ്കൂളിന് മുന്നിൽ കുട്ടികളെ കയറ്റുന്നതിനും ഇറക്കുന്നതിനും റോഡിന് നടുവിൽ കാറുകൾ നിർത്തുന്നത് ട്രാഫിക് നിയമലംഘനണ്. നിയമലംഘകരായ രക്ഷിതാക്കൾക്ക് ആറ് ബ്ലാക്ക് പോയിൻ്റുകളും 1000 ദിർഹം വരെ ട്രാഫിക് പിഴയുമാണ് നൽകേണ്ടിവരിക. കുട്ടികളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതിന് നിർത്തിയ സ്കൂൾബസ്സുകളെ ഓവർടേക്ക് ചെയ്യുന്നതും സിഗ്നലുകൾ തെറ്റിക്കുന്നതും ഗുരുതര നിയമലംഘനമായി കണക്കാക്കും.

അതേസമയം നിരത്തുകളിലെ തിരക്ക് ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ ഓർമ്മപ്പെടുത്തി. സ്കൂൾ ബസ് സർവീസുകൾ പ്രയോജനപ്പെടുത്തുന്നതിലൂടെ നിരത്തുകളിലെ തിരക്ക് കുറയ്ക്കാനാകും. സമയക്രമം മുൻകൂട്ടി പ്ലാൻ ചെയ്ത് യാത്രതിരിക്കുന്ന് അപകടവും ഗതാഗതക്കുരുക്കും ഒഴിവാക്കും. ബാക്ക്-ടു-സ്‌കൂൾ ട്രാഫിക് മാനേജ്‌മെൻ്റ് തന്ത്രം എല്ലാവരും പാലിക്കണമെന്നാണ് പൊലീസ്-ട്രാഫിക് വിഭാഗങ്ങളുടെ നിർദ്ദേശം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിലെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി ആർടിഎ

ദുബായിലെ ബസ് ​ഗതാ​ഗത ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന...

ഹിറ്റായി ‘പെരിയോനേ…’; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം നേടി എ.ആർ റഹ്മാൻ

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ 2024-ലെ...

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...