കേരള ബ്ലാസ്റ്റേഴ്സിന് വൻ തിരിച്ചടി. കേരളാ ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പര്‍ സച്ചിന് സുരേഷ് വരും മത്സരങ്ങളില്‍ കളിക്കില്ല. കേരളാ ബ്ലാസ്റ്റേഴ്സ് ക്ലബ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. താരം ദീർഘനാളത്തേക്ക് ടീമിന് പുറത്തായേക്കുമെന്നാണ് റിപ്പോർട്ട്. 2023-24 ഐഎസ്എൽ സീസൺ ഏപ്രിൽ അവസാനത്തോടെ പൂർത്തിയാകും.
തോളിനേറ്റ പരിക്കിനെ തുടര്‍ന്നാണ് സച്ചിന് സുരേഷിന് വിശ്രമം നല്‍കുന്നത്. ചെന്നൈൻ എഫ് സിക്കെതിരായ കഴിഞ്ഞ മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സ് കീപ്പർ സച്ചിൻ സുരേഷിന്റെ തോളിന് പരിക്കേറ്റത്. മത്സരത്തിൻ്റെ ആദ്യ പകുതിയിൽ സച്ചിൻ എതിരാളിയുമായി കൂട്ടിയിടിച്ച് നിലത്ത് വീഴുകയായിരുന്നു. വേദന കൊണ്ട് പുളഞ്ഞ മലയാളി ഗോൾകീപ്പറെ സ്ട്രെച്ചറിലാണ് മൈതാനത്തിന് പുറത്തേക്ക് കൊണ്ടുപോയത്.
സച്ചിൻ്റെ പരിക്കിനെ കുറിച്ച് കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഫുട്ബോൾ കളിക്കാരെ സംബന്ധിച്ചിടത്തോളം, തോളിലെ പരിക്കുകൾ ഭേദമാകാൻ സമയമെടുക്കും. ഗോൾ കീപ്പറായ സച്ചിന് കൂടുതൽ വിശ്രമം ആവശ്യമാണ്. യുവ ഗോൾകീപ്പർ സച്ചിൻ സുരേഷ് ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.സീസണിൽ ഇതുവരെയുള്ള മുഴുവൻ മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സിനായി സച്ചിനാണ് വലകാത്തത്. കഴിഞ്ഞ മത്സരത്തിൽ താരത്തിന് പരിക്കേറ്റപ്പോൾ കരൺജിത്ത് സിംഗ് പകരക്കാരനായി ഗ്ലൗസ് അണിഞ്ഞു. ലാറാ ശർമ്മയാണ് ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു ഗോൾ കീപ്പർ.ഫെബ്രുവരി 25നാണ് കേരളാ ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിനിറങ്ങുന്നത്. എഫ് സി ഗോവയ്ക്കെതിരായ മത്സരം കൊച്ചിയിലാണ് നടക്കുക.
🚨🎖️Sachin Suresh is expected to undergo surgery for the injury suffered against Chennaiyin FC, he will be sidelined for a longer recovery period. @90ndstoppage #KBFC pic.twitter.com/rgjkFO111n
— KBFC XTRA (@kbfcxtra) February 19, 2024