കടലാസ് കഷണങ്ങളിൽ വിരിഞ്ഞത് യുഎഇ പ്രസിഡന്റ്; ക്വിൽ ആർട്ടിൽ പ്രതിഭ തെളിയിച്ച് സബിന

Date:

Share post:

കടലാസുകൾ കയ്യിൽ കിട്ടിയാൽ അത് ചുരുട്ടിക്കൂട്ടി കളയുന്നവരാണ് മിക്കവരും. എന്നാൽ പ്രവാസിയായ സബിനയ്ക്ക് പേപ്പറുകൾ വളരെ അമൂല്യമായ വസ്തുക്കളാണ്. പല നിറത്തിലും കനത്തിലുമുള്ള പേപ്പറുകൾ ഉപയോ​ഗിച്ച് സബിന നിർമ്മിക്കുന്നത് ആരെയും ആത്ഭുതപ്പെടുത്തുന്ന രൂപങ്ങളാണ്. അക്കൂട്ടത്തിൽ വളരെ ശ്രദ്ധേയമാകുകയാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ ചിത്രം. ആദ്യ കാഴ്ചയിൽ പേപ്പർ ഉപയോ​ഗിച്ച് നിർമ്മിച്ചതാണോ രൂപമെന്ന് ആരും സംശയിച്ചുപോകും. അടുത്തുവന്ന് നോക്കുമ്പോഴാണ് സംഭവം മനസിലാകുന്നത്.

കണ്ണൂർ സ്വദേശിയായ സബിന ഗുരുദേവ ആർട്സ് ആന്റ് സയൻസ് കോളേജിൽ നിന്ന് ഫാഷൻ ആന്റ് അപ്പാരൽ ഡിസൈനിങ് ടെക്നോളജിയിൽ രണ്ടാം റാങ്കോടെ ബിരുദം നേടിയതാണ്. എന്നാൽ തന്റെ കഴിവ് തിരിച്ചറിയാതെപോയ സബിന വിവാഹ ശേഷം ഭർത്താവിനൊപ്പം യുഎഇയിലെത്തിയതോടെയാണ് കടലാസ് കഷണങ്ങളെ കലാപരമായി ഉപയോ​ഗിക്കാൻ ആരംഭിച്ചത്. തുടക്കത്തിൽ ചെറിയ പേപ്പർ ക്രാഫ്റ്റുകൾ നിർമ്മിച്ച സബിന പതിയെ ക്വിൽ ആർട്ടിലേയ്ക്ക് തിരിയുകയായിരുന്നു. വ്യത്യസ്ത വലുപ്പത്തിലും കനത്തിലുമുള്ള കടലാസുകൾ ചുരുട്ടി പേപ്പറിൽ ഒട്ടിച്ച് വിവിധ രൂപങ്ങൾ നിർമ്മിക്കുന്നതിനെയാണ് ക്വിൽ ആർട്ട് എന്ന് പറയുന്നത്.

ഇപ്പോൾ കഴിഞ്ഞ എട്ട് വർഷമായി ആ മേഖലയിൽ മികവ് പുലർത്തി വരുന്ന സബിന ഇതിനോടകം തയ്യാറാക്കിയത് 75ലധികം രൂപങ്ങളാണ്. തെയ്യം, ബുദ്ധൻ, മുത്തശി, പുള്ളിപ്പുലി, ആഫ്രിക്കൻ വംശജർ, അർധനാരീശ്വരൻ, നെറ്റിപ്പട്ടം, ചെഗുവേര, ഗണപതി എന്നിങ്ങനെ നീളുന്നതാണ് സബിനയുടെ കലാസൃഷ്ടികൾ. ഇവ നിർമ്മിക്കുന്നതിനോടൊപ്പം നിരവധി ചിത്രപ്രദർശനങ്ങളിലും സബിന പങ്കെടുത്തിട്ടുണ്ട്.

ലിറ്റി ജോസ്
ലിറ്റി ജോസ്
ഏഷ്യ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സന്തോഷ സുദിനം; സഞ്ജുവിന്റെ പിറന്നാള്‍ ആഘോഷമാക്കി ഇന്ത്യന്‍ ടീം

സഞ്ജു സാംസൻ്റെ ജന്മദിനം ആഘോഷമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കയിൽ ടി20 പരമ്പരയിലെ രണ്ടാം ടി20ക്ക് വേദിയായ സെൻ്റ് ജോർജ്‌സ് പാർക്കിൽ നിന്ന് സെഞ്ചൂറിയനിലേക്ക്...

ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ്; 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങി ‘കല്‍ ഹോ നാ ഹോ’

ബോളിലുഡിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രമായ 'കല്‍ ഹോ നാ ഹോ' വീണ്ടുമെത്തുന്നു. 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങിയിരിക്കുകയാണ് ചിത്രം. നവംബർ 15-ന് ചിത്രം റീ-റിലീസ്...

ദുബായിൽ ആദ്യത്തെ എയർ ടാക്‌സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു

ദുബായിൽ ആദ്യത്തെ എയർ ടാക്സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ...

ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരം; റെക്കോർഡ് സ്വന്തമാക്കി അഫ്ഗാൻ യുവതാരം

ഏകദിന ക്രിക്കറ്റില്‍ റെക്കോർഡ് സൃഷ്ടിച്ച് അഫ്ഗാനിസ്ഥാൻ്റെ യുവതാരം റഹ്‌മാനുള്ള ഗുർബാസ്. ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ്...