ഒരു വര്‍ഷത്തിലധികമായി നീണ്ടുനില്‍ക്കുന്ന റഷ്യ – യുക്രൈന് യുദ്ധത്തിന് അയവുവരുത്താനുളള യുഎഇ നീക്കങ്ങൾ ഫലം കാണുന്നു. ഇരു രാജ്യങ്ങളിലേയും തടവുകാരുടെ കൈമാറ്റത്തിന് ധാരണയായി. യുക്രെയ്ൻ, റഷ്യൻ അധികൃതരുമായി അബുദാബിയില്‍ ർ നടത്തിയ ചർച്ചയിലാണ് ധാരണയായത്.
ഏഷ്യ, ആഫ്രിക്കൻ രാജ്യങ്ങളിലേക്കുളള റഷ്യയുടെ അമോണിയ കയറ്റുമതിയെ യുക്രൈന് തടിയില്ലെന്നും ധാരണയായി. യുക്രെയ്നിലെ പൈപ്പ് ലൈൻ വഴിയാണ് അമോണിയ നീക്കം നടത്തുന്നത്. അമോണിയ കയറ്റുമതി തടസ്സപ്പെടാതിരിക്കണമെങ്കിൽ മൈക്കോലൈവ് തുറമുഖം തുറക്കാൻ അനുവദിക്കണമെന്ന് യുക്രൈൻ നേരത്തെ നിബന്ധന വച്ചിരുന്നു. യുഎഇയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ ഇരുവിഭാഗവും വിട്ടുവീഴ്ചകൾക്ക് തയ്യാറായെന്നാണ് സൂചന.
നേരത്തെ യു.എന്നിന്റെയും തുർക്കിയയുടെയും മധ്യസ്ഥതയിൽ നടന്ന ചര്‍ച്ചകളില്‍ ഭക്ഷ്യാ ധാന്യത്തിന്റേയും വളത്തിന്റേയും കയറ്റുമകിയ്ക്ക് റഷ്യ യുക്രൈനെ അനുവദിച്ചിരുന്നു. ഭക്ഷ്യക്ഷാമം തടയാൻ ലക്ഷ്യമിട്ടുള്ള ധാരണപ്രകാരമായിരുന്നു വിട്ടുവീഴ്ച.