റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന് നേരെ വധശ്രമം ഉണ്ടായതായി റഷ്യന്‍ മാധ്യമങ്ങൾ. . ജനറൽ ജിവിആർ ടെലഗ്രാം ചാനലിനെ ഉദ്ധരിച്ച് യൂറോ വീക്കിലി ന്യൂസ് ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. എന്നാല്‍ എപ്പോഴാണ് വധശ്രമമുണ്ടായത് എന്നത് സംബന്ധിച്ച് റിപ്പോർട്ടിൽ വ്യക്തമാക്കുന്നില്ല. റഷ്യയുടെ ഔദ്യോഗിക രഹസ്യങ്ങൾ പുറത്തുവിടുന്ന ടെലഗ്രാം ചാനലാണ് ജനറൽ ജിവിആർ ടെലഗ്രാം.
പുടിന്‍ ഔദ്യോഗിക വാഹനത്തില്‍ സഞ്ചരിക്കുമ്പോഴാണ് സംഭവം നടന്നതെന്നാണ് സൂചനകൾ. മുന്നിലുണ്ടായിരുന്ന രണ്ട് എക്സോര്‍ട്ട് വാഹനങ്ങൾ പെട്ടന്ന് നിര്‍ത്തിയെന്നും പിന്നാലെ പുടിന്ഡ സഞ്ചരിച്ച കാറിന്‍റെ മുന്‍ ടയര്‍ വലിയ ശബ്ദത്തോടെ പൊട്ടി എന്നുമാണ് സൂചനകൾ. പിന്നീട് പ്രസിഡന്‍റിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
പുടിന്റെ സഞ്ചാര പാതയും സമയവും മറ്റും സുരക്ഷാ വിഭാഗത്തിന് അല്ലാതെ മറ്റാര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ സുരക്ഷാ വീഴചയുണ്ടായെന്നാണ് നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് സുരക്ഷാ ഉദ്യോഗസ്ഥരടക്കം ചിലര്‍ അറസ്റ്റിലായിട്ടുണ്ടെന്നും ചിലരെ സസ്പന്‍റ് ചെയ്തെന്നും റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു.
യുക്രൈന്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ പുടിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികൾ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വധശ്രമമുണ്ടായതെ െന്നാണ് സൂചനകൾ. അതേസമയം താൻ കുറഞ്ഞത് അഞ്ച് കൊലപാതക ശ്രമങ്ങളെയെങ്കിലും അതിജീവിച്ചതായി 2017ൽ പുടിന്‍ വെളിപ്പെടുത്തിയിരുന്നു.