യുക്രൈന്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ റഷ്യയ്ക്കെതിരേ ഏര്‍പ്പെടുത്തിയ ഉപരോധത്തിന് കനത്ത മറുപടിയുമായി റഷ്യ. ആഗോളതലത്തില്‍ ഡോളര്‍ ഇടപാടുകൾ ഇടപാടുകൾ നിരുസ്താഹപ്പെടുത്തുകയാണ് റഷ്യ. യൂറോ, പൗണ്ട് എന്നിവയിലുളള ഇടപാടുകളും റഷ്യ നിയന്ത്രിക്കുകയാണ്.
റഷ്യയുമായി കയറ്റിറക്കുമതി ബന്ധമുളള രാജ്യങ്ങളുമായി റഷ്യ ഇക്കാര്യത്തില്‍ ധാരണയിലെത്തിക്കഴിഞ്ഞു. ഇന്ത്യയിലെ ക്രൂഡ് ഒയില്‍ ഇറക്കുമതിയ്ക്ക് റഷ്യ പണം വാങ്ങിയത് യുഎഇ ദിര്‍ഹത്തിലാണെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടര്‍ റിപ്പോര്‍ട്ട് ചെയ്തു. സൗഹ്യദ രാജ്യങ്ങളുമായി അതത് നാണയത്തില്‍ വിനിമയം നടത്താനാണ് റഷ്യന്‍ നീക്കം. ഇതുവഴി റഷ്യന്‍ കറന്‍സിയായ റൂബിളിന്‍റെ മൂല്യം ഉയര്‍ത്തുകയെന്നതും ലക്ഷ്യമാണ്. മോസ്കോയിലെ കറൻസി എക്സ്ചേഞ്ചുകളിലും ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.
നേരത്തെ യൂറോപ്യന്‍ രാജ്യങ്ങളെ കൂട്ടുപിടിച്ച് റഷ്യയ്ക്കെതിരേ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. എണ്ണവിതരണമടക്കം റഷ്യന്‍ കയറ്റുമതിയെ സാരമായി ബാധിക്കുന്ന നിലയിലാണ് ഉപരോധം തുടര്‍ന്നത്. എന്നാല്‍ പണപ്പരുപ്പ ഭീഷണി നിലനില്‍ക്കേ ഡോളര്‍ വില നിയന്ത്രിക്കിക്കാന്‍ അമേരിക്കന്‍ ഫെഡറല്‍ ബാങ്ക് സ്വീകരിച്ച നടപടികളെ വെല്ലുവിളിക്കും വിധമാണ് റഷ്യ പുതിയ നീക്കം നടത്തുന്നത്.
അതേസമയം റഷ്യയുമായുളള ഇടപാടുകൾ രൂപയിലാക്കാന്‍ ഇന്ത്യയും നീക്കങ്ങൾ തുടങ്ങി. രൂപയുടെ മൂല്യച്യുതി തടയുന്നതിന്് നടപടി ഗുണം ചെയ്യുമെന്നാണ് റിസര്‍ബാങ്ക് വിലയിരുത്തല്‍. ഇതനുസരിച്ച് രൂപയിലുളള ആഗോള ഇടപാടുകൾക്ക് കഴിഞ്ഞ ദിവസം കേന്ദ്രം അനുമതി നല്‍കിരുന്നു.