ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍ ഇന്ത്യന്‍ രൂപ. ഡോളറുമായുളള വിനിമയ നിരത്ത് ആദ്യമായി 78 കടന്നു. ഇന്നും ഡോളര്‍ കരുത്തുകാട്ടിയതോടെ രൂപ മൂല്യം ചരിത്രത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. യുഎഇ ദിര്‍ഹത്തിനേയും രൂപ പുതിയ റെക്കൊര്‍ഡിട്ടു.
ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില വര്‍ദ്ധിക്കുന്നതും പണപ്പെരുപ്പവുമാണ് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് പ്രധാന കാരണം. യുഎസില്‍ പണപ്പെരുപ്പം നാല് പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ഇതിനിടെ ഫെഡറല്‍ റിസര്‍വ് സ്വീകരിക്കുന്ന നടപടികൾ ഡോളറിനെ കരകയറ്റുന്നതിനൊപ്പം ഏഷ്യന്‍ കറസികൾക്ക് തിരിച്ചടി നല്‍കും.
രാജ്യത്ത് നിന്ന് വിദേശ നിക്ഷേപവും വന്‍തോതില്‍ പിന്‍വലിക്കപ്പെടുകയാണ്. ഈ വര്‍ഷം ജനുവരി മുതല്‍ 1.87 ലക്ഷം കോടി രൂപ പുറത്തേക്കൊഴുകി എന്നാണ് കണക്കുകൾ. യുഎസ് ഫെഡറല്‍ റിസര്‍വ്വ് 0.45 ശതമാനം പലിശനിരക്ക് ഉയര്‍ത്തിയതാണ് കാരണം.
അടുത്തയാഴ്ച വീണ്ടും ഫെഡറല്‍ റിസര്‍വ്വ് ചേരാനിരിക്കെ പുതിയ പലിശ നിരക്കുകളില്‍ മാറ്റം വരാനാണ് സാധ്യത. ഇത് രൂപയെ കൂടുതല്‍ തകര്‍ച്ചയിലെത്തിക്കുമെന്നാണ് നിഗമനം..
അതേ സമയം കേന്ദ്ര സര്‍ക്കാറിന്‍റേയും റിസര്‍വ്വ് ബാങ്കിന്‍റേയും ഇടപെടലുകളും ഫലം കാണുന്നിെല്ലന്നസൂചനയാണ് രൂപയുടെ മൂല്യത്തകര്‍ച്ചയില്‍ പ്രകടാമകുന്നത്. ഓഹരി വ്യാപരകമ്പോളത്തിലും രൂപയുടെ മൂല്യമിടിയുന്നത് സാരമായി ബാധിച്ചിട്ടുണ്ട്.