ദിർഹം കുതിക്കുന്നു, രൂപ താഴുന്നു; ഇന്ത്യൻ റുപ്പിയുടെ തകർച്ചയിൽ നേട്ടം കൊയ്ത് യുഎഇയിലെ പ്രവാസികൾ 

Date:

Share post:

ദിർഹത്തിന്റെ മൂല്യം കുതിച്ചുയരുകയാണ്. രൂപയുടെ മൂല്യം കൂപ്പുകുത്തി വീഴുകയും ചെയ്യുന്നു. ഡോളറിനെതിരെ ഇന്ത്യന്‍ റുപ്പിയുടെ മൂല്യം ഇന്നലെ 35 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ചയായ 83.48ല്‍ എത്തിയിരുന്നു. എന്നാൽ ഇന്ത്യൻ റുപ്പിയുടെ ഈ ഇടിവ് മറ്റൊരു കൂട്ടർക്ക് അനുഗ്രഹമായി മാറുന്നുണ്ട്. ഡോളറില്‍ വരുമാനം നേടുകയും ആ തുക ഇന്ത്യയിലേക്ക് അയക്കുകയും ചെയ്യുന്ന പ്രവാസികള്‍ക്ക് രൂപയുടെ മൂല്യത്തകര്‍ച്ച വന്‍ നേട്ടമാണ് ഉണ്ടാക്കുന്നത്. അതായത്, ഒരു ഡോളര്‍ നാട്ടിലേക്ക് അയച്ചാല്‍ അത് രൂപയിലേക്ക് മാറുമ്പോള്‍ നേരത്തേ 83.13 രൂപയാണ് കിട്ടിയിരുന്നതെങ്കില്‍ ഇപ്പോള്‍ 83.48 രൂപ കിട്ടും. ഡോളറിനെതിരെ മാത്രമല്ല, യു.എ.ഇ ദിര്‍ഹത്തിനെതിരെയും രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിലാണെന്നത് മലയാളികള്‍ ഉള്‍പ്പെടെയുള്ള യു.എ.ഇയിലെ പ്രവാസികള്‍ക്ക് വലിയ നേട്ടം ഉണ്ടാക്കുന്നുണ്ട്.

യു.എ.ഇ ദിര്‍ഹത്തിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയായ 22.732 വരെ എത്തി. വ്യാപാരാന്ത്യത്തില്‍ മൂല്യം 22.731 ആണ്. യു.എ.ഇയിലുള്ള പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കുമ്പോള്‍ കൂടുതല്‍ തുക നേടാനാകുമെന്നത് വലിയ നേട്ടമാണ്. അതേസമയം അടിസ്ഥാന പലിശനിരക്കില്‍ മാറ്റംവരുത്താതിരുന്ന അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പണനയം, യൂറോയുടെയും പൗണ്ടിന്റെയും വീഴ്ച എന്നിവയാണ് ഡോളറിന് കുതിപ്പിന് കാരണം. ഇതോടൊപ്പം യു.എ.ഇ ദിര്‍ഹമടക്കം ഗള്‍ഫ് കറന്‍സികളുടെ മൂല്യവും ഉയരുകയായിരുന്നു.

നേട്ടമെന്താണ്?

ഇതിലൂടെ ലോകത്ത് ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന രാജ്യമെന്ന സ്ഥാനം തുടര്‍ച്ചയായി ഇന്ത്യ നിലനിർത്തി. ലോകബാങ്കിന്റെ 2023ലെ കണക്കുപ്രകാരം ഇന്ത്യയിലേക്ക് പ്രവാസികള്‍ അയച്ചത് 12,500 കോടി ഡോളറാണ് (10.43 ലക്ഷം കോടി രൂപ).

രൂപയ്‌ക്കെതിരെ ഡോളറടക്കം മറ്റ് കറന്‍സികളുടെ മൂല്യം ഉയര്‍ന്നത് പ്രവാസിപ്പണമൊഴുക്ക് കൂടാന്‍ കാരണമാവും. അമേരിക്കയില്‍ നിന്നാണ് ഇന്ത്യയിലേക്ക് ഏറ്റവുമധികം പ്രവാസിപ്പണം എത്തുന്നത്. യു.എ.ഇയ്ക്ക് രണ്ടാം സ്ഥാനമാണുള്ളത്. സൗദി അറേബ്യ, കുവൈറ്റ്, ഒമാന്‍, ഖത്തര്‍ എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. യു.എ.ഇ സെന്‍ട്രല്‍ ബാങ്കിന്റെ കണക്കുപ്രകാരം 2022ല്‍ പ്രവാസി ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയച്ചത് 4,423 കോടി ദിര്‍ഹമായിരുന്നു (ഒരുലക്ഷം കോടിയിലധികം രൂപ).

കേരളത്തേക്കാള്‍ മുന്നിൽ മഹാരാഷ്ട്ര

റിസര്‍വ് ബാങ്ക് പ്രവാസിപ്പണമൊഴുക്ക് (Inward remittance to India) സംബന്ധിച്ച് 2022 ൽ പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ് (35 ശതമാനം). 16.7 ശതമാനത്തില്‍ നിന്ന് മഹാരാഷ്ട്രയുടെ വിഹിതം 35 ശതമാനത്തിലേക്ക് കുതിച്ചുയരുകയായിരുന്നു. അതേസമയം 19 ശതമാനത്തില്‍ നിന്ന് 10.2 ശതമാനത്തിലേക്ക് വിഹിതം ഇടിഞ്ഞ കേരളം രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തമിഴ്‌നാടും ഡല്‍ഹിയും 10 ശതമാനത്തിനടുത്ത് വിഹിതവുമായി കേരളത്തിന് തൊട്ട് പിറകെയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ചരിത്രം സൃഷ്ടിക്കാൻ യുഎഇയിൽ ‘പറക്കും ടാക്സികൾ’ വരുന്നു; അടുത്ത വർഷം സർവ്വീസ് ആരംഭിക്കും

യുഎഇയുടെ ​ഗതാ​ഗത വികസന വഴിയിലെ ചരിത്രമാകാൻ പറക്കും ടാക്സികൾ വരുന്നു. 2025-ന്റെ അവസാനത്തോടെ യുഎഇയുടെ മാനത്ത് പറക്കും ടാക്സികൾ സർവ്വീസ് ആരംഭിക്കുമെന്ന് ഇലക്ട്രിക് ഫ്ലയിങ്...

നടൻ ഡൽഹി ​ഗണേഷ് അന്തരിച്ചു

പ്രശസ്ത തമിഴ് ചലച്ചിത്ര നടൻ ഡൽഹി ​ഗണേഷ് (80) അന്തരിച്ചു. ഇന്നലെ രാത്രി 11 മണിയോടെ ചെന്നൈയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളാണ്...

യുഎഇയിൽ ശക്തമായ മൂടൽമഞ്ഞ്; റെഡ് അലർട്ട് പ്രഖ്യാപിച്ചു

യുഎഇയിൽ ശക്തമായ മൂടൽമഞ്ഞിനേത്തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. രാവിലെ 6 മണി മുതൽ 9.30 വരെയാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചത്....

സൈക്കിൾ സവാരിക്കാർക്കായുള്ള ദുബായ് റൈഡ് നാളെ

മുപ്പത് ദിവസം നീണ്ടുനിൽക്കുന്ന ഫിറ്റ്നസ് ചലഞ്ചിൻ്റെ ഭാ​ഗമായി നടത്തുന്ന ദുബായ് റൈഡ് -സൈക്ലിങ് ഇവൻ്റ് നവംബർ 10 ഞായറാഴ്ച നടക്കും. റൈഡിൻ്റെ ഭാ​ഗമായി എമിറേറ്റിലെ...