ഷാ​ർ​ജ​യി​ൽ പു​തി​യ നി​യ​മ​ന​ങ്ങ​ൾ​ക്ക്​ അം​ഗീ​കാ​രം നല്കി ഭരണാധികാരി

Date:

Share post:

ഷാ​ർ​ജ​യി​ൽ പു​തി​യ നി​യ​മ​ന​ങ്ങ​ൾ​ക്ക്​ അം​ഗീ​കാ​രം നല്കി ഭരണാധികാരി. ഷാർജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയിലും (എസ്.ബി.എ) ഷാർജ ഇലക്ട്രിസിറ്റി – വാട്ടർ ആന്റ് ഗ്യാസ് അതോറിറ്റിയിലുമാണ് (സേവ) പുതിയ നിയമനങ്ങൾ നടത്താൻ ഭരണാധികാരി അംഗീകാരം നൽകിയത്. എസ്. ബി.എയിൽ 20 ജീവനക്കാരെയും സേവയിൽ 200 ജീവനക്കാരെയുമാണ് നിയമിക്കുന്നത്. ഷാർജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയിൽ സംപ്രക്ഷണം ചെയ്യുന്ന ഡയറക്ട് ലൈൻ പരിപാടിയിലൂടെയാണ് ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവുകൾ പ്രഖ്യാപിച്ചത്.

ഷാർജ ഡിപ്പാർട്മെന്റ് ഓഫ് ഹ്യൂമൻ റിസോഴ്സുമായി ഏകോപിപ്പിച്ചാണ് വിവിധ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നത്. കൂടാതെ ഷാർജ സർവകലാശാലയിൽ 2023-24 അധ്യയന വർഷത്തേക്കുള്ള ബിരുദാനന്തര ബിരുദധാരികൾക്കായി 248 സ്കോളർഷിപ്പുകൾക്കും ഷാർജ ഭരണാധികാരി അംഗീകാരം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഇനി ശരണംവിളിയുടെ നാളുകൾ; മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമല നട തുറന്നു. നാളെ മുതൽ ഭക്തർക്ക് ദർശനത്തിനായി പ്രവേശനം ലഭിക്കും. മേൽശാന്തി പി.എൻ മഹേഷ് പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു....

നിയമലംഘനം; 24 മണിക്കൂറിനുള്ളിൽ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

24 മണിക്കൂറിനുള്ളിൽ നിയമലംഘനം നടത്തിയ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. അൽ ഖവാനീജ് ഏരിയയിൽ അനധികൃതമായി വാഹന പരിഷ്‌കരണങ്ങൾ നടത്തുകയും വലിയ ശബ്ദത്തിൽ...

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ എഴുത്തുകാരും കവികളും

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളും എത്തും. സമാപന വാരാന്ത്യത്തിലാണ് മലയാള സാഹിത്യത്തേക്കുറിച്ചും എഴുത്തുകളേക്കുറിച്ചും സംവദിക്കാൻ പുസ്തക മേളയിൽ...

ഷാർജ പുസ്തകമേള അവസാന ദിവസങ്ങളിലേക്ക്; ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ബോട്ട് സർവ്വീസും

ഷാർജയിൽ മുന്നേറുന്ന 43-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്നവർക്ക് സൗജന്യ ബോട്ട് സവാരി ആസ്വാദിക്കാനും അവസരം. എക്സ്പോ സെൻ്ററിലേക്ക് എത്തുന്നവർക്കുവേണ്ടിയാണ് ബുക്ക് അതോറിറ്റ് സൌജന്യ ബോട്ട്...