ഗതാഗതം സുഗമമാക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനുമായി ദുബായ് പൊലീസുമായി സഹകരിച്ച് പദ്ധതികൾ വിപുലീകരിച്ച് ആർ.ടി.എ.അപകടങ്ങളെ തുടർന്നുണ്ടാകുന്ന റോഡിലെ വാഹന തടസങ്ങൾ നീക്കാനുള്ള സമയം എട്ട് മിനിറ്റായി കുറച്ചനടപടി കൂടുതൽ റോഡുകളിലേയ്ക്ക് ആർ.ടി.എ വിപുലീകരിക്കും. കൂടാതെ ദുബായ് പൊലീസുമായി സഹകരിച്ച് അപകടങ്ങളിൽ പ്രതികരിക്കാൻ ആവശ്യമായ സമയം എട്ടിൽ നിന്ന് ആറ് മിനിറ്റായും കുറച്ചു.
പ്രധാന ഹൈവേകളിലും റോഡുകളിലുമെല്ലാം അതിവേഗ റെസ്പോൺസ് പൊലീസ് വാഹനങ്ങൾ വിന്യസിപ്പിക്കുകയും അതുവഴി വാഹന തകരാറുകൾ പരിഹരിക്കുക, അപകടശേഷം ഗതാഗതം അതിവേഗം പുനഃസ്ഥാപിക്കുക, വാഹനാപകടങ്ങൾ ഉണ്ടാകുമ്പോൾ ഗതാഗതം വഴിതിരിച്ചുവിടുക, ഗതാഗതക്കുരുക്ക് ഒഴിവാക്കുക തുടങ്ങിയവ അധികൃതർ നടത്തിവരുന്നുണ്ട്. 2022 നവംബർ മുതൽ 2024 ജനുവരി വരെ 22,341 ട്രാഫിക് സംബന്ധമായ തകരാറുകളാണ് യൂണിറ്റ് കൈകാര്യം ചെയ്‌തത്. ഇതുവഴി അപകടത്തിൽപ്പെടുന്നവരുടെ എണ്ണം 6.5 ശതമാനവും മരണനിരക്ക് അഞ്ച് ശതമാനം കുറക്കാൻ സാധിച്ചു.
വാഹനാപകടങ്ങളിൽ പ്രതികരിക്കാനുള്ള സമയം കുറയ്ക്കുന്നതിനായി രൂപീകരിച്ച ട്രാഫിക് ഇൻസിഡൻ്റ് മാനേജ്‌മെന്റ് യൂണിറ്റ് (ടി.എം.യു) പദ്ധതി കൂടുതൽ റോഡുകളിലേയ്ക്ക് വ്യാപിപ്പിക്കും. നിലവിൽ 13 റോഡുകളിലാണ് പദ്ധതി നടപ്പിലാക്കിയരിക്കുന്നത്. എന്നാൽ ഈ വർഷം അവസാനത്തോടെ റോഡുകളുടെ എണ്ണം 17ആയി വർധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.