ദുബായ് റോഡുകളിൽ ഓടുന്ന ഹെവി വാഹനങ്ങളിലെ ടയറുകളുടെ സുരക്ഷ ഉറപ്പാക്കാൻ ദുബായ് ഗതാഗത വിഭാഹം (ആർടിഎ) ഈ വർഷം ഇതുവരെ 23,050 പരിശോധനകൾ നടത്തിയെന്ന് റിപ്പോർട്ടുകൾ. ടയർ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും പൊതു സുരക്ഷയും സംബന്ധിച്ച് വാഹനമോടിക്കുന്നവരെ ബോധവത്കരിക്കുന്നതിൻ്റെ ഭാഗമായാണ് പരിശോധനകൾ.
ആർടിഎ ലൈസൻസിംഗ് ഏജൻസിയുടെ ലൈസൻസിംഗ് ആക്‌റ്റിവിറ്റീസ് മോണിറ്ററിംഗ് ഡിപ്പാർട്ട്‌മെൻ്റ്, ആർടിഎയുടെ ട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസി, കോണ്ടിനെൻ്റൽ ടയേഴ്‌സ് എന്നീ വിഭാഗങ്ങളുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്. മുൻ വർഷത്തെ അപേക്ഷിച്ച് 2024 ആദ്യ പകുതിൽ യോഗ്യമല്ലാത്ത ടയറുകളുടെ പിഴയിൽ 50 ശതമാനം കുറവുണ്ടായെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
അൽ മക്തൂം എയർപോർട്ട് റോഡ്, ദുബായ്-അൽ ഐൻ റോഡ്, റാസൽ ഖോർ റോഡ്, മുഹമ്മദ് ബിൻ സായിദ് റോഡ്, ലെഹ്ബാബ് റോഡ് എന്നിങ്ങനെ ട്രക്കുകളും ഹെവി വാഹനങ്ങളും പതിവായി വരുന്ന അഞ്ച് പ്രധാന റോഡുകളിലാണ് പരിശോധന നടത്തിയത്. പരിശോധനകൾ മൊബിലിറ്റി സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും ടയർ അവസ്ഥകളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും ട്രാഫിക് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും സഹായിച്ചെന്ന് ആർടിഎ ലൈസൻസിംഗ് ഏജൻസി സിഇഒ അബ്ദുല്ല യൂസഫ് അൽ അലി പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc