യാത്രക്കാർക്ക് ആശ്വാസമായി ദുബായ് മെട്രോയുടെ പ്രവർത്തന സമയം നീട്ടി റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ). യാത്രക്കാരുടെ എണ്ണം കൂടുതലുള്ള വാരാന്ത്യത്തിലാണ് മെട്രോ കൂടുതൽ സമയം പ്രവർത്തിക്കുക.
ഓഗസ്റ്റ് 24ന് (ശനി) രാവിലെ 5 മുതൽ പുലർച്ചെ 2 വരെയും 25ന് (ഞായർ) രാവിലെ 8 മുതൽ പുലർച്ചെ 2 വരെയും ദുബായ് മെട്രോ പ്രവർത്തിക്കും. വേനലവധി അവസാനിക്കാറായതോടെ നിരവധി പേർ വിവിധ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുമെന്നതിനാൽ ജനങ്ങളുടെ സുഗമമായ യാത്ര കണക്കിലെടുത്താണ് തീരുമാനം.
അതോടൊപ്പം, ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായ ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലൂടെ അടുത്ത 13 ദിവസത്തിനുള്ളിൽ വേനൽക്കാല അവധി കഴിഞ്ഞ് മടങ്ങുന്ന 3.43 ദശലക്ഷം പേർ യാത്ര ചെയ്യുമെന്നും ഓഗസ്റ്റ് 31നും സെപ്റ്റംബർ 1നും ഇടയിൽ അര ദശലക്ഷത്തിലധികം പേരും യാത്ര ചെയ്യുമെന്നും ദുബായ് എയർപോർട്ട്സ് അധികൃതർ വ്യക്തമാക്കി.