സാഹസിക വിനോദങ്ങൾ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കായി അബുദാബി ഫെറാരി വേൾഡിലെ റൂഫ് വാക് നവംബർ രണ്ടിന് തുറക്കും. പാർക്കിന്റെ ചുവന്ന മേൽക്കൂരയിലൂടെ നടന്നുകൊണ്ട് യാസ് ദ്വീപിലെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാനുള്ള അവസരമാണ് അധികൃതർ ഇതുവഴി വിനോദസഞ്ചാരികൾക്കൊരുക്കുന്നത്. റൂഫ് വാക് ആരംഭിക്കുന്നതോടെ സഞ്ചാരികളുടെ തിരക്ക്തന്നെയാണ് ഇവിടെ അനുഭവപ്പെടാറുള്ളത്.
യുഎഇയിൽ ശരത്കാലം ആരംഭിച്ചതോടെ താപനില കുറഞ്ഞുതുടങ്ങിയ സാഹചര്യത്തിൽ രാജ്യത്തെ പല വിനോദസഞ്ചാര കേന്ദ്രങ്ങളും തുറന്നുപ്രവർത്തിക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ. ദുബായ് ഗ്ലോബൽ വില്ലേജ് അടുത്ത മാസം 18-ന് തുറക്കും. ഷാർജ സഫാരി പാർക്കും ദുബായ് ഗാർഡൻ ഗ്ലോയും ഇതിനോടകം സന്ദർശകർക്കായി തുറന്നുനൽകിയിട്ടുണ്ട്.