ഷാർജ അൽ മലീഹ റോഡ് ഭാഗികമായി അടച്ചതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ടേഷൻ അതോറിറ്റി അറിയിച്ചു. അടച്ചുപൂട്ടൽ സെപ്റ്റംബർ 19 ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും. 2023 ഒക്ടോബർ 18 വരെ നിയന്ത്രണം ഉണ്ടാകുമെന്നും അതോറിറ്റി വ്യക്തമാക്കി.
പ്രദേശത്ത് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. നിശ്ചിത കാലയളവിനുളളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഷാർജയിലെ പൌരാണിക പ്രാധാന്യം ഉൾക്കൊള്ളുന്ന പ്രദേശങ്ങളിലൊന്നാണ് മലീഹ. പ്രദേശത്തിൻ്റെ വികസന പ്രാധാന്യം ഉൾക്കൊണ്ട് വൻ വികസന പ്രവർത്തനങ്ങളാണ് നടപ്പാപ്പിക്കൊണ്ടിരിക്കുന്നത്.