സൗദി അറേബ്യയിൽ പുതുതായി ആരംഭിക്കുന്ന റിയാദ് എയറിലേക്ക് റിക്രൂട്ട്മെന്റ് ആരംഭിച്ചിരുന്നു. റിക്രൂട്ട്മെന്റ് തുടങ്ങിയ സാഹചര്യത്തിൽ തട്ടിപ്പുകാരെ കുറിച്ച് മുന്നറിയിപ്പ് നൽകി ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിരിക്കുകയാണ് റിയാദ് എയർ.
റിയാദ് എയർ എയർലൈനിൽ ജോലിക്ക് അപേക്ഷിക്കുമ്പോൾ തട്ടിപ്പുകാരെ സൂക്ഷിക്കണമെന്ന് കമ്പനി വ്യക്തമാക്കുന്നു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളും ലിങ്കുകളും സൂക്ഷിക്കണമെന്ന് കമ്പനി വ്യക്തമാക്കി. വ്യാജ പരസ്യങ്ങളിൽ അപേക്ഷക്കൊപ്പം നിശ്ചിത ഫീസ് കൂടി ആവശ്യപ്പെടുന്നുണ്ട്.
എന്നാൽ ജോലിക്ക് അപേക്ഷിക്കുമ്പോൾ, പ്രീ-ഫീസോ സ്വകാര്യ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളോ ആവശ്യപ്പെടില്ലെന്ന് റിയാദ് എയർ വ്യക്തമാക്കി. തൊഴിൽ അവസരങ്ങൾക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ള എല്ലാവരോടും അവരുടെ ഔദ്യോഗിക പ്ലാറ്റ്ഫോമുകളിൽ മാത്രം വിവരങ്ങൾ സമർപ്പിക്കാൻ എയർലൈൻ ആഹ്വാനം ചെയ്തു.