റിയാദിൽ നിന്ന് ഇന്നലെ രാത്രി 11.55ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ബോര്‍ഡിങ് പാസ് നല്‍കി എല്ലാ യാത്രക്കാരും വിമാനത്തില്‍ കയറിയതിന് ശേഷമായിരുന്നു വിമാനം വയ്ക്കുമെന്ന് അറിയിപ്പുണ്ടായത്. മൂന്നു മണിക്കൂറോളം വിമാനത്തിനകത്ത് ഇരുന്ന ശേഷം സാങ്കേതിക തകരാര്‍ എന്ന് പറഞ്ഞ് എല്ലാവരെയും പുറത്തിറക്കുകയായിരുന്നു.
അതേസമയം ഇന്ന് പുലര്‍ച്ചെ നാലോടെ റീ എന്‍ട്രിയിലുള്ളവരെ ഹോട്ടലിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഫൈനല്‍ എക്‌സിറ്റ്, വിസിറ്റ് വീസയിലുള്ളവര്‍ക്ക് ഹോട്ടല്‍ സൗകര്യം ലഭ്യമായിരുന്നില്ല. ഇവരെ ഉദ്യോഗസ്ഥര്‍ രാവിലെ ടെര്‍മിനലിന് പുറത്തേക്ക് മാറ്റുകയാണ് ചെയ്തത്. തുടർന്ന് ഇന്ന് 11.55ന് പുറപ്പെടുന്ന വിമാനത്തില്‍ യാത്ര ചെയ്യാമെന്ന് യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ നിന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്.