സൗദിയിൽ പണപ്പെരുപ്പം രൂക്ഷം; ജീവിത ചെലവിൽ വൻ വർധനവ്

Date:

Share post:

സൗദിയിൽ പണപ്പെരുപ്പം വർധിച്ചതിനേത്തുടർന്ന് ജീവിതച്ചെലവ് താങ്ങാവുന്നതിലും അപ്പുറമായി. ഇതോടെ വെള്ളം, വൈദ്യുതി, ഗ്യാസ്, ഭവന, അപ്പാർട്ട്മെന്‍റ് എന്നിവയുടെ വാടക ക്രമാതീതമായി വർധിച്ചു. ഭവന വാടകയിൽ 9.8 ശതമാനവും അപ്പാർട്ടമെന്റ് വാടകയിൽ 19.8 ശതമാനവും വർധനവുണ്ടായതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട റിപ്പോർട്ടുകൾ വ്യക്തമാക്കി. ഇത് രാജ്യത്തിന്റെ പണപ്പെരുപ്പം 21 ശതമാനം വരെ വർധിക്കുന്നതിന് കാരണമായതായും അധികൃതർ വ്യക്തമാക്കി.

മുൻ വർഷത്തെ അപേക്ഷിച്ച് രാജ്യത്തെ ഉപഭോക്തൃ വില സൂചിക കഴിഞ്ഞ സെപ്റ്റംബറിൽ 1.7 ശതമാനത്തിൽ എത്തിയിരുന്നു. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് സെപ്തംബറിലെ പണപ്പെരുപ്പം വർധിച്ചതോടെ ഭവനം, വെള്ളം, വൈദ്യുതി, ഗ്യാസ്, മറ്റ് ഇന്ധനങ്ങൾ എന്നിവയുടെ വിലയിൽ 8.1% വർധനയുണ്ടായി. കൂടാതെ റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ എന്നിവയുടെ വിലയിൽ 2.5 ശതമാനം വർധനവുണ്ടായതായും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ്; 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങി ‘കല്‍ ഹോ നാ ഹോ’

ബോളിലുഡിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രമായ 'കല്‍ ഹോ നാ ഹോ' വീണ്ടുമെത്തുന്നു. 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങിയിരിക്കുകയാണ് ചിത്രം. നവംബർ 15-ന് ചിത്രം റീ-റിലീസ്...

ദുബായിൽ ആദ്യത്തെ എയർ ടാക്‌സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു

ദുബായിൽ ആദ്യത്തെ എയർ ടാക്സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ...

ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരം; റെക്കോർഡ് സ്വന്തമാക്കി അഫ്ഗാൻ യുവതാരം

ഏകദിന ക്രിക്കറ്റില്‍ റെക്കോർഡ് സൃഷ്ടിച്ച് അഫ്ഗാനിസ്ഥാൻ്റെ യുവതാരം റഹ്‌മാനുള്ള ഗുർബാസ്. ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ്...

വിജയകരമായ 10 വർഷങ്ങൾ പൂർത്തിയാക്കി ദുബായ് ട്രാം; സഞ്ചരിച്ചത് 60 ലക്ഷം കിലോമീറ്റർ

വിജയകരമായ 10 വർഷങ്ങൾ പൂർത്തിയാക്കി ജൈത്രയാത്ര തുടരുകയാണ് ദുബായ് ട്രാം. ഇതുവരെ പിന്നിട്ടത് 60 ലക്ഷം കിലോമീറ്ററാണ്. 6 കോടി യാത്രക്കാരാണ് ഇതിനോടകം ട്രാമിൽ...